ഫാത്തിമ മാതാ പള്ളിയിലെ മാതാവിൻറെ പ്രതിമ തകർത്ത പ്രതി പിടിയിൽ

തിരുവനന്തപുരം കഴക്കൂട്ടം ഫാത്തിമ മാതാ പള്ളിയിലെ മാതാവിൻറെ പ്രതിമ തകർത്ത പ്രതി പിടിയിൽ. തുമ്പ കിൻഫ്രയ്ക്ക് സമീപം താമസിക്കുന്ന മാർട്ടിൻ തങ്കച്ചൻ എന്നയാളാണ് തുമ്പ പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ ചോദ്യം ചെയ്യൽ തുടരുന്നു. പള്ളി മുറ്റത്തെ മാതാവിന്റെ പ്രതിമ തകര്‍ത്തത്. കുരിശടിയോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകര്‍ത്തത്. രാവിലെ നടക്കാന്‍ ഇറങ്ങിയ പള്ളിവികാരിയാണ് പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടത്.
ഇയാള്‍ മാനസിക രോഗിയാണെന്നാണ് പ്രാഥമിക വിവരം ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ഫാത്തിമ മാതാ ചര്‍ച്ചിലെത്തി പ്രാര്‍ഥിച്ച ശേഷമാണ് പ്രതിമ ദൂരേയ്ക്ക് വലിച്ചെറിഞ്ഞത്. ഇതറിഞ്ഞ തുമ്പ പൊലീസ് സ്ഥലത്തെത്തി. ഇന്ന് രാവിലെയാണ് കുരിശടിയില്‍ സ്ഥാപിച്ചിരുന്ന പ്രതിമ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സി സി ടി വിയും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മാര്ട്ടിന് തങ്കച്ചന് ആണ് പ്രതിമ തകര്‍ത്തതെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.
Story Highlights : anti social attack on fathima matha church kazhakkoottam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here