‘ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു’; ശോഭാ സുരേന്ദ്രന്റെ വീടിനു സമീപം സ്ഫോടക വസ്തു എറിഞ്ഞു

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ തൃശൂരിലെ വീടിനു സമീപം സ്ഫോടക വസ്തു എറിഞ്ഞു . എതിർവശത്തെ വീടിന്റെ ഗേറ്റിനോടു ചേർന്നാണ് അജ്ഞാതർ ഏറുപടക്കം പോലെ തോന്നിക്കുന്ന സ്ഫോടകവസ്തു എറിഞ്ഞത്.
ഇന്നലെ രാത്രി ഒരുമണിയോടെയാണ് ശോഭയുടെ വീടിനടുത്ത് പൊട്ടിത്തെറി ഉണ്ടായത്. ശോഭ അടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നു. സംശയകരമായ രീതിയിൽ ഒരു കാർ കണ്ടതായി പ്രദേശവാസികൾ പോലീസിനു മൊഴി നൽകി. തന്നെ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു
ശോഭയുടെ വീടാണെന്നു കരുതി എറിഞ്ഞതാണോയെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. രണ്ടു തവണ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി.സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.
Story Highlights : Explosive Found Near Shobha Surendran’s House
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here