സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും നേരിയ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന് മൂന്ന് രൂപയുടെ നേരിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 24 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 9002 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില. 72,016 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില്‍പ്പന വില. (gold rate kerala april 26)
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
Read Also: അനധികൃത സ്വത്ത് സമ്പാദനക്കേസ്: കെ എം എബ്രഹാമിനെതിരെ സിബിഐ കേസ്
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
Story Highlights : gold rate kerala april 26
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here