Advertisement

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് യുഎഇ; എല്ലാ തരത്തിലുള്ള ഭീകര പ്രവര്‍ത്തനങ്ങളേയും അപലപിക്കുന്നുവെന്ന് യുഎഇ പ്രസിഡന്റ്

3 days ago
Google News 2 minutes Read
uae

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് യുഎഇ. എല്ലാ തരത്തിലുള്ള ഭീകര പ്രവര്‍ത്തനങ്ങളേയും അപലപിക്കുന്നുവെന്ന് യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു. പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് അദ്ദേഹം സംസാരിച്ചു

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് യുഎഇ പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഭീകരവാദത്തെ സുരക്ഷയ്ക്കും സമൂഹത്തിന്റെ സ്ഥിരതയ്ക്കും അന്താരാഷ്ട്ര സമാധാനത്തിലും ഭീഷണിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

ഭീകരാക്രമണത്തെ അപലപിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ഫോണില്‍ സംസാരിച്ചു. ആക്രമണത്തെ ശക്തമായി അപലപിക്കുകയും ഇത്തരം ഇത്തരം ഭീകരപ്രവര്‍ത്തനം ന്യായീകരിക്കാനാവില്ലെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.

മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരും ഭീകരതയ്ക്കെതരായ പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ഇരുനേതാക്കളും തീരുമാനിച്ചു. ഭീകരാക്രമണത്തിന് പിന്നിലുള്ളവരെയും അവരെ പിന്തുണയ്ക്കുന്നവരെയും നേരിടാനുള്ള ഇന്ത്യന്‍ ജനതയുടെ ദൃഢനിശ്ചയവും രോഷവും ദുഃഖവും പ്രധാനമന്ത്രി പങ്കുവെച്ചു. ബന്ദര്‍ അബ്ബാസിലുണ്ടായ സ്‌ഫോടനത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

Story Highlights : UAE President offers condolences to Indian PM Modi over victims of Pahalgam terror attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here