Advertisement

പഹൽഗാം ഭീകരാക്രമണം; ‘ഇന്ത്യയ്ക്ക് പൂർണ പിന്തുണ’; അപലപിച്ച് FBI

3 days ago
2 minutes Read

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് എഫ്ബിഐ. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്ക് പൂർണ പിന്തുണയെന്നും എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വ്യക്തമാക്കി. ഭീകരവാദമെന്ന തിന്മയിൽ നിന്ന് ലോകം നേരിടുന്ന ഭീഷണികളെ ഓർമപ്പെടുത്തുന്നതാണ് പുതിയ സംഭവമെന്നും എക്സ്പോസ്റ്റ്.

“കശ്മീരിൽ അടുത്തിടെ നടന്ന ഭീകരാക്രമണത്തിന്റെ എല്ലാ ഇരകൾക്കും ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു. ഇന്ത്യൻ സർക്കാരിന് ഞങ്ങളുടെ പൂർണ്ണ പിന്തുണ തുടർന്നും നൽകും. ഭീകരതയുടെ തിന്മകളിൽ നിന്ന് നമ്മുടെ ലോകം നേരിടുന്ന നിരന്തരമായ ഭീഷണികളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണിത്,” പട്ടേൽ എക്സ് പോസ്റ്റിൽ പറഞ്ഞു. ഏപ്രിൽ 23ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കുകയും ഭീകരാക്രമണത്തെ അപലപിക്കുകയും ചെയ്തിരുന്നു.

Read Also: ഭീകരർക്ക് എതിരായ നടപടി കടുപ്പിക്കുന്നു; രണ്ട് വീടുകൾ കൂടി തകർത്തു; 175 പേർ കസ്റ്റഡിയിൽ

ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്രം വഷഴളായിരുന്നു. പാകിസ്താൻ സൈനിക അറ്റാഷുകളെ പുറത്താക്കൽ, 1960 ലെ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കൽ, അട്ടാരി അതിർത്തി അടച്ചുപൂട്ടൽ എന്നിവയുൾപ്പെടെ പാകിസ്താനെതിരെ കർശന നടപടികളിലേക്ക് ഇന്ത്യ കടന്നിരുന്നു.

Story Highlights : FBI director Kash Patel assures full support to India on Pahalgam attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top