മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്ന് ഇന്ത്യ; ഝലം നദിയിൽ ജലനിരപ്പ് ഉയർന്നു; പാക് അധീന കശ്മീരിലെ വിവിധയിടളിൽ വെള്ളം കയറി

മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്ന് ഇന്ത്യ. ഡാം തുറന്നതിനെ തുടർന്ന് ഝലം നദിയിൽ ജലനിരപ്പ് ഉയർന്നു. പാക് അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. ഹട്ടിയൻ ബാല ജില്ലയിലെ വിവിധ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. നദീതീരങ്ങളിൽ താമസിച്ചിരുന്നവർ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറി.
കൊഹാല, ധാൽകോട്ട് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. “ഞങ്ങൾക്ക് ഒരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ല. വെള്ളം ഇരച്ചുകയറി, ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഞങ്ങൾ പാടുപെടുകയാണ്,” പാക് അധീന കശ്മീരിലെ നദീതീരത്തുള്ള ഡുമെൽ എന്ന ഗ്രാമത്തിലെ താമസക്കാരനായ മുഹമ്മദ് ആസിഫ് പറഞ്ഞു. പാക് അധീന കശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിലെയും ചകോതിയിലെയും തുടങ്ങിയ പ്രദേശങ്ങളിൽ അടിയന്തര മുന്നറിയിപ്പ് നൽകി. ജലനിരപ്പ് ഉയർന്നതോടെ താമസക്കാരെ ഒഴിപ്പിക്കാൻ ഉച്ചഭാഷിണികൾ വഴി നിർദേശിച്ചു.
“ഝലം നദിയിലേക്ക് ഇന്ത്യ പതിവിലും കൂടുതൽ വെള്ളം തുറന്നുവിടുന്നതിനാൽ, ജല നിരപ്പ് ഉയരുന്നു” സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യ മനഃപൂർവ്വം ഡാമിലെ വെള്ളം തുറന്നുവിട്ടതെന്ന് പാക് അധീന കശ്മീരിലെ സർക്കാർ ആരോപിച്ചു. മുൻകൂർ അറിയിപ്പ് നൽകാത്തത് അന്താരാഷ്ട്ര ജലസേചന നിയമത്തിന്റെ ലംഘനമാണെന്ന് ഇത് അവർ പറഞ്ഞു.
ഹട്ടിയൻ ബാലയിലെ ഭരണകൂടം താൽക്കാലിക ഷെൽട്ടറുകൾ സ്ഥാപിക്കുകയും രക്ഷാപ്രവർത്തകരെ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, സംഭവത്തിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ജമ്മു കശ്മീരിലെ കനത്ത മഴയെത്തുടർന്ന് അണക്കെട്ട് തുറന്നുവിടുന്നത് ഒരു സാധാരണ പ്രവർത്തന നടപടിക്രമമാണെന്ന് റിപ്പോർട്ടുകളുണ്ട്.
Story Highlights : India opened Uri Dam without warning Panic and chaos in PoK after Jhelum’s water surges
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here