Advertisement

‘മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഡ്രൈവറുടെ വേഷം ചെയ്തിട്ടുണ്ട് സാറേ’ ; ചോദ്യം ചെയ്യുന്നതിനിടെ എക്‌സൈസിനോട് ഖാലിദ് റഹ്‌മാന്‍

3 days ago
1 minute Read
KHALID

ചോദ്യം ചെയ്യുന്നതിനിടെ എക്‌സൈസിനെ കബളിപ്പിക്കാന്‍ ശ്രമിച്ച് അറസ്റ്റിലായ സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍. സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്നവരാണ് എന്നാണ് പറഞ്ഞത്. മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഡ്രൈവറുടെ വേഷം ചെയ്തിട്ടുണ്ടെന്നും ഖാലിദ് റഹ്‌മാന്‍ എക്‌സൈസ് സംഘത്തോട് പറഞ്ഞു.

പിന്നീട് ഫോട്ടോ എടുത്ത് നടത്തിയ പരിശോധനയിലാണ് സംവിധായകരെ തിരിച്ചറിഞ്ഞത്. തങ്ങളോടൊപ്പം ലഹരി ഉപയോഗിക്കുന്നവരുടെ പേരുകളും ഇരുവരും എക്‌സൈസിനോട് പറഞ്ഞു. അറസ്റ്റിലായ ഷാലിദ് മുഹമ്മദ് ഓസ്‌ട്രേലിയന്‍ മലയാളിയാണ്.

അതേസമയം, ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയതിന് പിന്നാലെ സംവിധായകരായ ഖാലിദ് റഹ്‌മാനേയും അഷ്‌റഫ് ഹംസയേയും സസ്‌പെന്‍ഡ് ചെയ്ത് ഡയറക്ടേഴ്‌സ് യൂണിയന്‍. ഫെഫ്കയുടെ നിര്‍ദേശപ്രകാരമാണ് നടപടി. നടപടിയെ പിന്തുണച്ച് മറ്റു സിനിമാ സംഘടനകളും രംഗത്തെത്തി. എക്‌സൈസ് കേസ് രെജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ദ്രുതഗതിയിലായിരുന്നു ഫെഫ്കയുടെ നടപടി. സസ്‌പെന്‍ഷന്‍ കാലാവധിയില്‍ ഇരുവര്‍ക്കും സിനിമ പ്രോജക്ടുകളുമായി മുന്നോട്ടു പോകാനാവില്ല. ലഹരി കേസുകളില്‍ വലുപ്പ ചെറുപ്പമില്ലാതെ നടപടിയെടുക്കുമെന്ന് ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍ 24 നോട് പറഞ്ഞു.

Story Highlights : Khalid Rahman to Exercise during interrogation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top