സംവിധായകര്‍ പ്രതിയായ ലഹരിക്കേസില്‍ പ്രത്യേകസംഘം അന്വേഷണം തുടങ്ങി; സമീര്‍ താഹിറിന് നാളെ നോട്ടീസ് നല്‍കും

മലയാള ചലച്ചിത്ര സംവിധായകര്‍ പ്രതിയായ ലഹരിക്കേസില്‍ എക്‌സൈസിന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. പിടിയിലായ ഷാനിഫിന് കഞ്ചാവ് കൈമാറിയ രണ്ട് പേരെ തിരിച്ചറിഞ്ഞുവെന്നാണ് വിവരം. ഇവരെ ചോദ്യം ചെയ്യും. നേരത്തെ പിടിയിലായ സംവിധായകര്‍ അടക്കം അഞ്ചു പേര്‍ കേസില്‍ പ്രതികളാകും.സംവിധായകരായ ഖാലിദ് റഹ്‌മാന്‍,അഷ്‌റഫ് ഹംസ ഉള്‍പ്പെടെ മൂന്ന് പേരില്‍ നിന്നായി 1.6 ഗ്രാം കഞ്ചാവാണ് ഇന്നലെ എക്‌സൈസ് പിടികൂടിയത്. (excise special team stars investigation in directors cannabis case)
കൊച്ചിയിലെ സമീര്‍ താഹിറിന്റെ ഫ്‌ലാറ്റില്‍ നിന്നായിരുന്നു കഞ്ചാവ് പിടികൂടിയത്. കേസില്‍ സമീര്‍ താഹിറിന് നാളെ നോട്ടീസ് അയക്കും. വിലാസം ലഭ്യമായെന്നാണ് എക്‌സൈസില്‍ നിന്ന് ലഭിക്കുന്ന വിവരം. 7 ദിവസത്തിനുള്ളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയക്കുക.
കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തില്‍ സൈബര്‍ സെല്ലിന്റെ സഹായം തേടനും എക്‌സൈസ് ആലോചിക്കുന്നുണ്ട്.ഖാലിദ് റഹ്‌മാന്റെയും അഷ്റഫ് ഹസയുടെയും സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയില്‍ വരും.ഇരോടൊപ്പം പിടികൂടിയ ഷാലിഹ് മുഹമ്മദിനെതിരെ കൂടുതല്‍ ലഹരി കേസുകള്‍ എക്‌സൈസിന് ലഭിച്ചിട്ടുണ്ട്.ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയുമായുള്ള ബന്ധവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
Story Highlights : excise special team stars investigation in directors cannabis case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here