Advertisement

പഹല്‍ഗാം ആക്രമണം; ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജിതം; അന്വേഷണം തെക്കന്‍ കശ്മീരിലെ 14 ഭീകരരെ കേന്ദ്രീകരിച്ച്

4 days ago
1 minute Read
kashmir search

പഹല്‍ഗാം ആക്രമണത്തിലെ ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജിതം. തെക്കന്‍ കശ്മീരിലെ 14 ഭീകരരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം.
ലഷ്‌കര്‍ ഇ തയ്ബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ ഭീകര സംഘടനകളുമായി ബന്ധപ്പെട്ടവരാണ് അന്വേഷണ സംഘം തിരയുന്ന 14 പേരും. അനന്ത് നാഗ് ,ഷോപ്പിയന്‍ ,പുല്‍വാമ ജില്ലയിലുള്ളവരാണ് ഇവര്‍. ഇതില്‍ 8 പേര്‍ ലഷ്‌കര്‍ ഇ തയ്ബയും മൂന്നു പേര്‍ വീതം ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരുമാണ്. ഇതില്‍ ലഷ്‌കര്‍ ഭീകരനായ ഇഹ്‌സാന്‍ ഉള്‍ ഹഖിന്റെ പുല്‍വാമയിലെ വീട് കഴിഞ്ഞ ദിവസം സുരക്ഷാ സേന ഇടിച്ചു നിരത്തിയിരുന്നു.

അന്വേഷണ സംഘം തിരയുന്ന മറ്റ് ഭീകരര്‍ ഇവരാണ് ; സൊപോര്‍ സ്വദേശിയായ ലഷ്‌കര്‍ കമാണ്ടര്‍ ആദില്‍ റഹ്‌മാന്‍ ദേറ്റു, അവന്തിപ്പോരയിലെ ജയ്ഷ് കമാണ്ടര്‍ അഹമ്മദ് ഷെയ്ഖ്, പുല്‍വാമ സ്വദേശി ലഷ്‌ക്കര്‍ ഭീകരന്‍ ഹാരിസ് നസീര്‍ ,ജയ്‌ഷെ ഭീകരരായ അമീര്‍ നസീര്‍ വാനി, യാവര്‍ അഹ്‌മദ് ഭട്ട് ,ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ആസിഫ് അഹമ്മദ് കാണ്ഡെ ,ഷോപിയാനിലെ ലഷ്‌കര്‍ ഭീകരന്‍ ഷഹിദ് അഹമ്മദ് കുട്ടായ് ,TRF ഭീകരരായ ആമിര്‍ അഹ്‌മദ് ദര്‍ , അഡ്‌നാന്‍ സാഫി ദാര്‍ എന്നിവരെ തിരയുന്നുണ്ട്. ഹിസ്ബുള്‍ ചീഫ് ഓപ്പറേഷണല്‍ കമാണ്ടര്‍ അനന്ത് നാഗിലെ സുബൈര്‍ അഹ്‌മദ് വാനി, പാക്കധിനിവേശ കശ്മീരില്‍ പരിശീലനം നേടിയ ഹാരുണ്‍ റഷീദ് ഗനി, TRF ഭീകരന്‍ കുല്‍ഗാമിലെ സുബൈര്‍ അഹ്‌മദ് ഗനി എന്നിവരും അന്വേഷണ സംഘത്തിന്റെ പട്ടികയിലുണ്ട്. കൂടാതെ ത്രാലിലെ ആസിഫ് ഷെയ്ഖ്, ബ്രിജ് ബെഹാരെയിലെ ആദില്‍ ഗുരീ, കുല്‍ഗാമിലെ സാക്കിര്‍ഗനി എന്നിവരേയും തിരയുന്നുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് വരെ ഇവര്‍ താഴ്വരയില്‍ സജീവമായിരുന്നെന്ന വിവരം അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്.

Story Highlights : Pahalgam attack; Search intensified for terrorists

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top