മാർച്ച് മാസം ലാഭം നേടിയത് എമ്പുരാൻ മാത്രം; പുറത്തിറങ്ങിയ 15 സിനിമകളിൽ ഭൂരിഭാഗവും നഷ്ടത്തിൽ: നഷ്ടക്കണക്കുമായി നിർമ്മാതാക്കൾ

മലയാള സിനിമയുടെ നഷ്ടക്കണക്കുമായി നിർമ്മാതാക്കൾ.. മാർച്ച് മാസം റിലീസ് ചെയ്ത സിനിമയുടെ കണക്ക് പുറത്തുവിട്ടു. തീയറ്റർ ഷെയറും ബജറ്റ് കണക്കുമാണ് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പുറത്തുവിട്ടത്.
പുറത്തിറങ്ങിയ 15 സിനിമകളിൽ ഭൂരിഭാഗവും നഷ്ടത്തിലാണ്. മാർച്ച് മാസം ലാഭം നേടിയത് എമ്പുരാൻ മാത്രം. എമ്പുരാന്റെ ബജറ്റ് 175.65 കോടി രൂപ. ചിത്രം അഞ്ചു ദിവസം കൊണ്ട് 24 കോടി രൂപ വാരി. എമ്പുരാന്റെ അഞ്ചുദിവസത്തെ കണക്കാണ് പുറത്തുവിട്ടത്.
മാർച്ച് മാസം റിലീസ് ചെയ്ത സിനിമകളിൽ നിലവിൽ പ്രദർശനം തുടരുന്നത് അഞ്ചണ്ണം മാത്രമെന്നും അസോസിയേഷൻ അറിയിച്ചു. അഭിലാഷം, എമ്പുരാൻ, വടക്കൻ, ഔസേപ്പിന്റെ ഒസ്യത്ത്, പരിവാർ എന്നീ ചിത്രങ്ങളാണ് ഇപ്പോഴും പ്രദർശനം തുടരുന്ന ചിത്രങ്ങൾ. മാർച്ച് മാസം റിലീസ് ആയതിൽ ആറ് സിനിമകളുടെ കളക്ഷൻ ഒരു ലക്ഷം രൂപയിൽ താഴെ മാത്രമാണ്. 85 ലക്ഷം മുതൽ മുടക്കിൽ നിർമ്മിച്ച ആരണ്യം എന്ന ചിത്രം നേടിയത് 22000 രൂപ മാത്രമാണ്.
സമാനമാണ് ഫെബ്രുവരിയിലെ കണക്കുകളും. ഫെബ്രുവരി മാസത്തിൽ 17 സിനിമകളാണ് റിലീസായത്. 75.23 കോടി മുതൽ മുടക്കിയ ചിത്രങ്ങൾ നേടിയത് വെറും 23.55 കോടി രൂപ മാത്രമാണ്.
Story Highlights : producers association theatre collection report march
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here