Advertisement

റെട്രോ ആദ്യം എഴുതിയത് രജനികാന്തിന് വേണ്ടിയായിരുന്നു ; കാർത്തിക്ക് സുബ്ബരാജ്

3 days ago
2 minutes Read

മെയ് ഒന്നിന് റിലീസിനൊരുങ്ങുന്ന സൂര്യ നായകനാകുന്ന ചിത്രം ‘റെട്രോ’ ആദ്യം സൂപ്പർസ്റ്റാർ രജനികാന്തിനെ മനസ്സിൽ വെച്ച് എഴുതിയതാണെന്ന് സംവിധായകൻ കാർത്തിക്ക് സുബ്ബരാജ്. ചിത്രത്തിന്റെ കഥ വളരെക്കാലം മുൻപ് എഴുതിയതായിരുന്നുവെന്നും, പിന്നീട് തിരക്കഥാരൂപത്തിലേയ്ക്ക് മാറ്റുന്ന പ്രക്രിയയ്ക്കിടെ കഥയിലേക്ക് പല പുതിയ കാര്യങ്ങൾ കൂടി കൂട്ടിച്ചേർക്കേണ്ടി വന്നപ്പോൾ ചിത്രം രജനിക്ക് യോജിച്ചതല്ലായെന്ന് മനസിലാക്കുകയായിരുന്നുവെന്നും അദ്ദേഹം തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“തിരക്കഥ രചനക്കിടയിലാണ് ചിത്രത്തിലെ പ്രണയകഥയും മറ്റും കടന്നുവന്നത്, അതൊന്നും രജനി സാറിന്റെ പ്രായത്തിന് ചേരാത്തതായി തോന്നി. സൂര്യ സാർ ആവുമ്പൊ പ്രമേയത്തിലെ ആക്ഷൻ, പ്രണയം അങ്ങനെയെല്ലാ സൈഡും മനോഹരമായി പ്രെസന്റ് ചെയ്യുകയും ചെയ്യുമല്ലോ. എന്നാൽ ആദ്യ ഡ്രാഫ്റ്റ് വായിച്ച ശേഷം സൂര്യ സാർ തന്നെ എന്നോട് ഇങ്ങോട്ട് ചോദിച്ചിരുന്നു ഇത് രജനി സാറിന് വേണ്ടി എഴുതിയതാണല്ലേയെന്ന്” കാർത്തിക്ക് സുബ്ബരാജ് പറയുന്നു.

റെട്രോയുടെ തിരക്കഥ ആദ്യം ദളപതി വിജയ്‌യോടാണ് പറഞ്ഞത് എന്ന റൂമറുകൾ നിഷേധിച്ച, കാർത്തിക്ക് സുബ്ബരാജ് വിജയ്യോട് ഒന്നിലധികം തവണ കഥ പറഞ്ഞിരുന്നുവെങ്കിലും അത് വിജയ്‌യ്ക്ക് വർക്ക് ആകാത്തത്കൊണ്ട് നടക്കാതെ പോയതാണ് എന്നും പറഞ്ഞു. കങ്കുവയുടെ ഷൂട്ടിംഗ് അവസാനിച്ച ശേഷം സൂര്യയോട് റെട്രോയുടെ കഥ പറഞ്ഞപ്പോൾ, അത് ഇഷ്ടപ്പെട്ട് ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കാം എന്ന് ആവശ്യപ്പെടുകയായിരുന്നു സൂര്യ.

Read Also:‘കശ്മീർ ഇന്ത്യയുടേതാണ്, പാകിസ്താന് സ്വന്തം കാര്യം പോലും നോക്കാനറിയില്ല’: പഹൽഗാം ആക്രമണത്തിൽ വിജയ് ദേവരകൊണ്ട

കഥ ഇഷ്ട്ടപ്പെട്ടെങ്കിലും നായക കഥാപാത്രത്തിന്റെ മാസ് അപ്പീലും ഹീറോയിസവും അൽപ്പം കുറച്ച് കൂടുതൽ മാനുഷികമാക്കാനും സൂര്യ ആവശ്യപ്പെട്ടതായി കാർത്തിക്ക് സുബ്ബരാജ് വെളിപ്പെടുത്തി. എന്നാൽ അത്കൊണ്ട് ആക്ഷൻ സീനുകളൊന്നും കുറച്ചില്ല, മാത്രമല്ല കൂടുതൽ ഉൾപ്പെടുത്തുകയും ചെയ്തു. എന്നാൽ എഴുത്തിൽ കഥാപാത്രത്തിന് കൂടുതൽ വൈകാരിക തലങ്ങൾ നൽകി എന്നും അദ്ദേഹം വെളിപ്പെടുത്തി.

Story Highlights :Retro was originally written for Rajinikanth: Karthik Subbaraj

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top