‘കഷ്ടപ്പെട്ട് ഡയലോഗ് പഠിപ്പിച്ചിട്ട് അത് അവതരിപ്പിച്ചത് ദയനീയമായി, രാജീവ് ചന്ദ്രശേഖർ മുണ്ട് അഴിച്ച് തലയിൽ കെട്ടിയാലും കുഴപ്പമില്ല’: വി ഡി സതീശൻ

കേരളത്തെ കുറിച്ച് ഇവിടുത്തെ രാഷ്ട്രീയ പാർട്ടികളെ പഠിപ്പിക്കാൻ രാജീവ് ചന്ദ്രശേഖർ വരേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാജീവ് ചന്ദ്രശേഖർ മുണ്ട് അഴിച്ച് തലയിൽ കെട്ടിയാലും കുഴപ്പമില്ല. ഡയലോഗ് പറഞ്ഞു കൊടുത്ത പിആർ ഏജൻസി പൊട്ടികരഞ്ഞു കാണും.
കഷ്ടപെട്ട് ഡയലോഗ് പഠിപ്പിച്ചിട്ട് അത് അവതരിപ്പിച്ചത് ദയനീയമായി.രാജീവ് ചന്ദ്രശേഖർ എംപി ആയത് ബാക്ഡോറിലൂടെയാണ്. കൂടുതൽ പറയിപ്പിക്കേണ്ടെന്ന് വി ഡി സതീശൻ പറഞ്ഞു. കെഎം എബ്രഹാമിനെതിരായ സിബിഐ എഫ്ഐആർ കണ്ടെത്തലുകൾ ഗുരുതരം. കെഎം എബ്രഹാം തൽസ്ഥാനത്ത് തുടരുന്നത് സംസ്ഥാനത്തിന് അപമാനകരം.
സ്വയം രാജി വെക്കണം. അല്ലെങ്കിൽ മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം. രാജി ചോദിക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണോ? ലാവ്ലിൻ കേസിലെ സാക്ഷി എന്ന ഭയമുണ്ടോ മുഖ്യമന്ത്രിക്കെന്നും സതീശൻ ചോദിച്ചു. പതിനായിരം സെക്കന്റ് കോൾ റെക്കോർഡ് ചെയ്ത് സൂക്ഷിക്കുകയാണ് കെഎം എബ്രഹാം. ഗുരുതരമായ ഫോൺ ചോർത്തൽ നടന്നുവെന്നും അദ്ദേഹം വിമർശിച്ചു.
ശമ്പളം കൊടുക്കാൻ സർക്കാരിന് പണമില്ല. വാർഷികമെന്ന പേരിൽ നടക്കുന്നത് സർക്കാർ ദൂർത്ത്. വീണ വിജയന്റെ വിശദീകരണം എസ്എഫ്ഐ റിപ്പോർട്ട് പുറത്തു വരട്ടെ. പ്രാഥമിക റിപ്പോർട്ടുകൾ വീണയ്ക്ക് എതിര്. വീണയ്ക്ക് എതിരായ കേസ് രാഷ്ട്രീയ പ്രേരിതമല്ല.
മുഖ്യമന്ത്രിയുടെ ഡിന്നർ ബിജെപി ബാന്ധവം ശക്തമാക്കാനാണ്. ഗവർണർമാർ എന്ത് കൊണ്ട് പിന്മാറി എന്ന് അറിയില്ല. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർഥി. കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥി ഉണ്ടാവും. സ്ഥാനാർഥിയെ കുറിച്ച് സിപിഐമ്മിനോടും ചോദിക്കണം. കോൺഗ്രസിനോട് മാത്രമെന്തിന് ചോദ്യമെന്നും വി ഡി സതീശൻ ചോദിച്ചു.
സിനിമ മേഖലയിൽ നിന്ന് ലഹരി പൂർണമായി നീക്കണം. സിനിമ യുവാക്കളെ സ്വാധീനിക്കും. സർക്കാർ കാര്യക്ഷമമായി ഇടപെടണം. വിവരം ലഭിച്ചാൽ സിനിമ സെറ്റുകളിലും റെയ്ഡ് വേണം. സിനിമ സെറ്റുകൾക്ക് പ്രത്യേക പരിഗണന വേണ്ടതില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.
Story Highlights : V D Satheeshan against rajeev chandrasekhar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here