നല്ല കഥകൾ പറയാനുള്ള ശേഷി ബോളിവുഡിന് നഷ്ട്ടപ്പെട്ടു ; ജോൺ എബ്രഹാം

ബോളിവുഡ് സിനിമ വ്യവസായം തകർച്ചയിലേക്ക് കുതിക്കുന്നതിന്റെ കാരണം മികച്ച കഥകൾ പറയുന്നില്ല എന്നതല്ലാതെ മറ്റൊന്നുമല്ലയെന്ന് നടൻ ജോൺ എബ്രഹാം. ഒരു സിനിമ ഉണ്ടാക്കാനുള്ള ഏറ്റവും അവശ്യ ഘടകങ്ങളെ അവഗണിച്ച്, എഴുത്തിൽ ശ്രദ്ധേ കേന്ദ്രീകരിക്കാതെ ഇരിക്കുമ്പോൾ സിനിമകൾ പരാജയപ്പെടുന്നത് സ്വാഭാവികമെന്നും അദ്ദേഹം ബോളിവുഡ് ലൈഫിന് നൽകിയ അഭുമുഖത്തിൽ പറഞ്ഞു.
“ഒരു നല്ല സിനിമയുണ്ടാക്കാൻ ഒരു നടന്റെയോ, സംവിധായകന്റെയോ, തിരക്കഥാകൃത്തിന്റെയോ പങ്കെന്തെന്ന് നമ്മൾ മറന്നു പോയിരിക്കുന്നു. നല്ല കഥകൾ പറയാനുള്ള ശേഷിയും നമുക്ക് നഷ്ട്ടപ്പെട്ടു. സിനിമയുടെ പ്രമേയത്തോട് സത്യസന്ധത പുലർത്തിയാൽ വമ്പൻ പ്രമോഷൻ പരിപാടികൾ നടത്തുകയോ കോളേജുകൾ കയറിയിറങ്ങി ഡാൻസ് ചെയ്യുകയോ ചെയ്യേണ്ടി വരില്ല” ജോൺ എബ്രഹാം പറഞ്ഞു.

തന്റെ പുതിയ ചിത്രമായ ‘ദി ഡിപ്ലോമാറ്റ്’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ് ജോൺ എബ്രഹാം ബോളിവുഡ് സിനിമ മേഖല നേരിടുന്ന ഭീഷണികളെക്കുറിച്ച് വാചാലനായത്. ശിവം നായരിന്റെ സംവിധാനത്തിൽ പൊളിറ്റിക്കൽ ത്രില്ലർ സ്വഭാവത്തിലൊരുക്കിയിരിക്കുന്ന ചിത്രം ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ചതാണ്.
ആഗസ്റ്റിൽ റിലീസിനൊരുങ്ങുന്നു വാർ 2 വിൽ ജോൺ എബ്രഹാം ഒരു അതിഥി വേഷത്തിലെത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഷാരൂഖ് ഖാൻ ചിത്രം പത്താനിൽ ജോൺ എബ്രഹാം അവതരിപ്പിച്ച വില്ലൻ വേഷമായ ‘ജിം’ ആയി തന്നെയാണ് വാർ 2 വിൽ ജോൺ എബ്രഹാം എത്തുന്നത്. സൂപ്പർഹിറ്റ് കോമഡി സിനിമ പരമ്പരയായ ഹൗസ്ഫുള്ളിന്റെ അഞ്ചാം ഭാഗത്തിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കാൻ പോകുന്നത്.

Story Highlights :Bollywood has lost the ability to tell good stories: John Abraham
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here