‘ആരും കുടുക്കിയതല്ല’; ഗൂഢാലോചന ഇല്ലെന്ന് വേടൻ; പുലിപ്പല്ലിന്റെ ഉറവിടം അന്വേഷിക്കാൻ വനംവകുപ്പ്

കഞ്ചാവ് കേസിൽ അറസ്റ്റിലായ റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളിയുടെ മാലയിലെ പുലിപ്പല്ലിന്റെ ഉറവിടം അന്വേഷിക്കാൻ വനംവകുപ്പ്. ആരും കുടുക്കിയതല്ലെന്നും ഗൂഢാലോചന ഇല്ലെന്നും വേടൻ പ്രതികരിച്ചു. വനംവകുപ്പ് ജാമ്യം ലഭിക്കുന്നതും അല്ലാത്ത വകുപ്പുകളും ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. നാളെ പെരുമ്പാവൂർ കോടതിയിൽ വേടനെ ഹാജരാക്കും.
Read Also: വേടന് ലഭിച്ചത് ഇന്ത്യൻ പുലിയുടെ പല്ല്; നൽകിയത് തമിഴ്നാട്ടിലെ ആരാധകനെന്ന് വനം വകുപ്പ്
കേസിൽ കൂടുതൽ പരിശോധനക്കായി വേടനെ കോടനാടെക്ക് കൊണ്ടുപോയി. വേടന് ലഭിച്ചത് ഇന്ത്യൻ പുലിയുടെ പല്ല് എന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. തമിഴ്നാട്ടിലെ ആരാധകനാണ് വേടന് പുലിയുടെ പല്ല് നൽകിയത്. അഞ്ചു വയസ്സ് പ്രായമുള്ള പുലിയുടെ പല്ല് എന്നും വിശദീകരണം. അതേസമയം കഞ്ചാവ് കേസിൽ റാപ്പർ വേടനും സുഹൃത്തുക്കൾക്കും ജാമ്യം ലഭിച്ചു. ഒൻപത് പേർക്കും ജാമ്യം നൽകി. വനംവരുപ്പ് കേസെടുത്തതോടെ വേടനെ തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്നാണ് കോടനാടേയ്ക്ക് കൊണ്ട്‌പോയത്.
Story Highlights : Forest Department to investigate source of leopard teeth in necklace of Vedan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here