അതിശയകരമായ ക്യാപ്റ്റന്‍; ശ്രേയസ് അയ്യരെ വാനോളം പ്രശംസിച്ച് ടീം ഉടമ പ്രീതി സിന്റ

ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍
പഞ്ചാബ് കിംഗ്സ് ഇലവന്‍ നായകനുമായ ശ്രേയസ് അയ്യരെ വാനോളം പ്രശംസിച്ച് ടീം ഉടമ പ്രീതി സിന്റ. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ ആണ് പ്രീതി സിന്റ പഞ്ചാബ് നായകനെ കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. വ്യക്തിയെന്ന നിലയിലും ടീം ക്യാപ്റ്റന്‍ എന്ന നിലയിലും അയ്യരെ കുറിച്ചുള്ള പ്രീതി സിന്റയുടെ വീക്ഷണങ്ങളാണ് കുറിപ്പിന്റെ ഉള്ളടക്കം. ‘അതിശയകരമായ ക്യാപ്റ്റന്‍’ എന്നാണ് സിന്റ അയ്യരെ കുറിപ്പില്‍ ഒരിടത്ത് വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു കളിക്കാരനെന്ന നിലയില്‍ അയ്യരുടെ തന്ത്രപരവും ആക്രമണാത്മകവുമായ സമീപനം സിന്റ എടുത്ത് പറയുന്നുണ്ട്. ‘ അവന്‍ ഏറ്റവും മധുരവും മൃദുവുമായി സംസാരിക്കുന്ന വ്യക്തി’ ആണെന്നും കുറിപ്പില്‍ ഉണ്ട്.
പ്രീതി സിന്റയുടെ വാക്കുകള്‍ അയ്യരുടെ നേതൃപാടവത്തിലും വ്യക്തിത്വത്തിലും അവര്‍ക്ക് ഉണ്ടായ മതിപ്പിന്റെ പ്രതിഫലനമാണെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. ലേലത്തില്‍ അയ്യരെ സ്വന്തമാക്കുന്നത് തങ്ങളുടെ മുന്‍ഗണനയായിരുന്നുവെന്ന് സിന്റ വെളിപ്പെടുത്തി. ലേല തന്ത്രം മുഴുവനും ശ്രേയസ് അയ്യര്‍ എന്ന കളിക്കാരനെ ക്യാപ്റ്റന്‍ ആക്കുന്നതിനെ ചുറ്റിപ്പറ്റിയായിരുന്നെന്നും അവര്‍ പറഞ്ഞു, അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ ടീം ആകെ ത്രില്ലിലാണ്. ‘ശ്രേയസ് അയ്യര്‍ പഞ്ചാബ് കിങ്‌സിനെ നയിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്, ക്യാപ്റ്റന്‍സിയിലേക്കുള്ള ഞങ്ങളുടെ ആദ്യത്തേതും ഒരേയൊരു തിരഞ്ഞെടുപ്പും ആയതിനാല്‍ അദ്ദേഹത്തെ ലേലത്തില്‍ എത്തിക്കാനായതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്, അതിനാല്‍ ഒരു ടീമെന്ന നിലയില്‍ ലേലം മുഴുവന്‍ അദ്ദേഹത്തെ ചുറ്റിപ്പറ്റിയായിരുന്നു’. സിന്റ പറഞ്ഞു. അതേ സമയം ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ പഞ്ചാബ് കിങ്സ് ഐപിഎന്‍ – 2025-ല്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here