‘ഇന്ത്യ – പാക്ക് തര്‍ക്കത്തില്‍ നേരിട്ട് ഇടപെടില്ല’; ഇരു രാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് ചൈന

ഇന്ത്യ – പാക്ക് തര്‍ക്കത്തില്‍ നേരിട്ട് ഇടപെടില്ലെന്ന് ചൈന. ഇരു രാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണം. സാഹചര്യം തണുപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജീയാകുന്‍ പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന പാകിസ്താന്റെ ആവശ്യത്തെ പിന്തുണയ്ക്കുമെന്ന് ചൈന അറിയിച്ചിരുന്നു. കഴിഞ്ഞദിവസം, പാകിസ്താന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പാകിസ്താനുള്ള പിന്തുണ ചൈന അറിയിച്ചത്.പാകിസ്താന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ പിന്തുണയ്ക്കുമെന്ന് ചൈന പറഞ്ഞു. ഇന്ത്യയിലെയും പാകിസ്താനിലെയും സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും വാങ് യി പാകിസ്താനെ അറിയിച്ചു.
ഇതിന് പിന്നാലെ, പാകിസ്താന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കുകയും ചെയ്തു. യുദ്ധകാലാടിസ്ഥാനത്തില്‍ കൂടുതല്‍ ആയുധങ്ങളും ദീര്‍ഘദൂര മിസൈല്‍ പി എല്‍ 15 പാകിസ്ഥാന് നല്‍കി. പി എല്‍ -15 200 കിലോമീറ്റര്‍ ദൂരപരിധി മിസൈലാണ്.
Story Highlights : ‘Will not directly intervene in India-Pakistan dispute’; China
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here