Advertisement

‘സജി നന്ത്യാട്ടിനെ നിയന്ത്രിക്കണം’; പരാതിയുമായി ബി.ഉണ്ണികൃഷ്ണൻ; വ്യക്തിവൈരാഗ്യമെന്ന് സജി നന്ത്യാട്ട്

23 hours ago
Google News 2 minutes Read

ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ടിനെതിരെ പരാതിയുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ. സിനിമയിലെ സാങ്കേതിക പ്രവർത്തകർക്കിടയിലാണ് ലഹരി ഉപയോഗം കൂടുതൽ എന്ന പരാമർശത്തിനെതിരെയാണ് ഫിലിം ചേമ്പറിൽ പരാതി നൽകി. സജി നന്ത്യാട്ടിനെ നിയന്ത്രിക്കണം എന്ന് ബി.ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു.

ബി ഉണ്ണികൃഷ്ണന് തന്നോട് വ്യക്തിവൈരാഗ്യമെന്ന് സജി നനന്ത്യാട്ട് പരാമർശം. ഇന്ന് നടക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്ന് സജി നന്ത്യാട്ട് ട്വന്റിഫോറിനോട് പറഞ്ഞു. 1989ലെ സിഎംഎസ് കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പ് മുതൽ തന്നോട് എതിർപ്പ്. തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു. ഫിലിം ചേംബറിനെ തകർക്കാനാണ് ബി ഉണ്ണികൃഷ്ണന്റെ ശ്രമിക്കുന്നതെന്ന് സജി നന്ത്യാട്ട് പറഞ്ഞു.

Read Also: ‘മൂന്നുവർഷത്തിലധികമായി കഞ്ചാവ് ഉപയോഗിക്കുന്നു; നിർത്താൻ സാധിച്ചില്ല’; വേടൻ

വിൻസി അലോഷ്യസ് വിഷയവും തനിക്കെതിരെ തിരിക്കാൻ ശ്രമിച്ചുവെന്നും ഒടുവിൽ സത്യം പുറത്തു വന്നുവെന്നും സജി നന്ത്യാട്ട് പറഞ്ഞു. നിലവിലെ പരാതിയിൽ കഴമ്പില്ല. ടെക്നീഷ്യന്മാർ എല്ലാം ലഹരിക്ക് അടിമയെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ബി ഉണ്ണികൃഷ്ണൻ തെളിവ് പുറത്തുവിടട്ടെയെന്നും ഇല്ലാത്ത പരാമർശത്തിൽ മാപ്പ് പറയാൻ തയ്യാറല്ലെന്നും സജി നന്ത്യാട്ട് വ്യക്തമാക്കി.

Story Highlights : B. Unnikrishnan filed a complaint against Saji Nanthyattu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here