Advertisement

മാസാവസാനം അക്കൗണ്ട് ബാലന്‍സ് സീറോയോ? ഭാരം താങ്ങി തളരാതിരിക്കാന്‍ ഇങ്ങനെ പ്ലാന്‍ ചെയ്യാം

12 hours ago
2 minutes Read
financial planning for sandwich generation

എത്ര കഷ്ടപ്പെട്ടാലും വരവും ചെലവും കൂട്ടിമുട്ടിക്കാനാവുന്നില്ലേ? സാന്‍ഡ്വിച്ച് ജനറേഷനിലുള്ളവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണിത്. മറ്റുള്ളവര്‍ക്ക് വേണ്ടിയും ഇഎംഎ അടയ്ക്കാനുമൊക്കെ നെട്ടോട്ടമോടുമ്പോള്‍ പലപ്പോഴും മാസവസാനം ബാങ്ക് ബാലന്‍സ് പൂജ്യമായിരിക്കും. കുറച്ചുകൂടി കരുതലോടെ ജീവിക്കണമെന്നും ഈ മാസാവസാനത്തെ ദാരിദ്ര്യത്തില്‍ നിന്ന് ഒരു മോചനം വേണമെന്നും കുറച്ചുകൂടി സ്വന്തം ആവശ്യങ്ങള്‍ക്ക് പണം മാറ്റി വയ്ക്കണമെന്നും നിങ്ങള്‍ക്കും തോന്നിയിട്ടില്ലേ? എങ്കില്‍ ഇക്കാര്യങ്ങള്‍ മനസില്‍ വയ്ക്കണം. (financial planning for sandwich generation)

ആരാണീ സാന്‍ഡ്വിച്ച് ജനറേഷന്‍?

ഒരു വശത്ത് കുട്ടികള്‍ മറുവശത്ത് പ്രായമായ മാതാപിതാക്കള്‍. ഈ രണ്ട് വിഭാഗത്തെയും കരുതേണ്ടി വരുന്ന 35 മുതല്‍ 55 വരെ പ്രായമുള്ളവരെയാണ് സാന്‍ഡ്വിച്ച് ജനറേഷന്‍ എന്നു വിളിക്കുന്നത്. രണ്ട് ഭാഗത്തുനിന്നുമുള്ള സമ്മര്‍ദ്ദത്തില്‍ പെട്ട് പലപ്പോഴും സ്വന്തം ഇഷ്ടങ്ങള്‍ മാറ്റി വയ്‌ക്കേണ്ടി വരുന്നവര്‍.

Read Also: സംവിധായകർ പ്രതികളായ ലഹരി കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം

എങ്ങനെ സാമ്പത്തിക ആസൂത്രണം?

  1. കുടുംബത്തിലുള്ളവര്‍ തമ്മില്‍ തുറന്ന സാമ്പത്തിക ചര്‍ച്ചകള്‍ നടത്തുക

കുടുംബത്തിലെ വരുമാനം ഓരോരുത്തരുടെയും ആവശ്യങ്ങള്‍, അത്യാവശ്യങ്ങള്‍ എന്നിവ പരിഗണിച്ച് ബജറ്റ് തയ്യാറാക്കാം. തുറന്ന ചര്‍ച്ചകള്‍ കുട്ടികള്‍ക്കും സാമ്പത്തികമായ അറിവ് നല്‍കും

  1. വൈകാരികമായി സാമ്പത്തിക തീരുമാനങ്ങളെടുക്കരുത്

പ്രായമായ മാതാപിതാക്കളോ കുഞ്ഞുങ്ങളോ പറയുന്ന ആവശ്യങ്ങളോട് നോ പറയാന്‍ മടിയായിരിക്കും. തുറന്ന ചര്‍ച്ചകള്‍ സാമ്പത്തികാവസ്ഥയെക്കുറിച്ച് എല്ലാവര്‍ക്കും ബോധ്യം നല്‍കും. ആരോഗ്യം,വിദ്യാഭ്യാസം പോലുള്ളവയ്ക്ക് പ്രാധാന്യം നല്‍കണം. അവധിക്കാല യാത്രകള്‍,ഉത്സവകാല ചെലവുകള്‍ എന്നിവയും പ്ലാന്‍ ചെയ്യാം.

  1. റിട്ടയര്‍മെന്റ് പ്ലാനിങ്

അന്‍പത് വയസെത്തും വരെ കാത്തിരിക്കാതെ എത്രയും നേരത്തെ റിട്ടയര്‍മെന്റ് പ്ലാനിങ് ആരംഭിക്കുക

  1. എല്ലാ നിക്ഷേപങ്ങളും ദീര്‍ഘകാലാടിസ്ഥാനത്തിലാകരുത്

പെട്ടെന്ന് വേണ്ട ആവശ്യങ്ങള്‍ക്ക് ചെറിയ കാലത്തേക്കുള്ള സമ്പാദ്യവും വേണം

  1. അടിയന്തര ഫണ്ട് മസ്റ്റാണ്

3 മുതല്‍ 6 മാസത്തെ വരുമാനം അടിയന്തര ഫണ്ടായി സൂക്ഷിച്ചാല്‍ പെട്ടെന്ന് ജോലി പോയാലോ ഒരു അപകടം പറ്റിയാലോ ഒക്കെ വരുന്ന ചെലവുകള്‍ മാനേജ് ചെയ്യാം. ഇതില്‍ കുറവ് വരുന്നതനുസരിച്ച് വീണ്ടും തത്തുല്യതുക കൂട്ടി വയ്‌ക്കേണ്ടി വരും.

Story Highlights : financial planning for sandwich generation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top