രണ്ട് വ്യത്യസ്ത ഫ്രാങ്കൻസ്റ്റൈൻ ചിത്രങ്ങൾ റിലീസിനൊരുങ്ങുന്നു

19 ആം നൂറ്റാണ്ടിലെ ഐതിഹാസിക സയൻസ് ഫിക്ഷൻ കൃതിയായ ‘ഫ്രാങ്കൻസ്റ്റൈൻ’ വീണ്ടും സിനിമ രൂപം പ്രാപിക്കുന്നു, അതും ഒന്നാണ് രണ്ട് വ്യത്യസ്തത സംവിധായകരുടെ ഫ്രാങ്കൻസ്റ്റൈൻ ചിത്രങ്ങൾ റിലീസിനൊരുങ്ങുകയാണ്. ഹോളിവുഡ് സൂപ്പർസ്റ്റാറും മെത്തേഡ് ആക്ടറുമായ ക്രിസ്ത്യൻ ബെയിൽ ഫ്രാങ്കൻസ്റ്റൈൻ മോൺസ്റ്റർ ആയി അഭിനയിക്കുന്ന ‘ദി ബ്രൈഡ്’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത നടിയായ മാഗി ജില്ലൻഹാൾ ആണ്. 1931 റിലീസ് ചെയ്ത ക്ലാസ്സിയ്ക്ക് ചിത്രമായ ‘ഫ്രാങ്കൻസ്റ്റൈൻ’ ന്റെ രണ്ടാം ഭാഗമായ ‘ഫ്രാങ്കൻസ്റ്റൻസ് ബ്രൈഡ്’ എന്ന ചിത്രത്തെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന ഒരു പുനർ വായനയായ ‘ബ്രൈഡ്’ മാർച്ച് 6 ന് റിലീസ് ചെയ്യും.
രണ്ടാമത്തെ ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്ന ‘ഫ്രാങ്കൻസ്റ്റൈൻ’ ആണ്. ദി ഷേപ്പ് ഓഫ് വാട്ടർ, പാൻസ് ലാബറിന്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗില്ലെർമോ ഡെൽ ടോറോ സംവിധാനം ചെയ്യുന്ന ചിത്രം നവംബറിൽ ആണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രത്തിൽ ഫ്രാങ്കൻസ്റ്റൈനായെത്തുന്നത് ഓസ്കർ ഐസക്കും പ്രധാന കഥാപാത്രമായ ഭീകരരൂപിയായെത്തുന്നത് ജേക്കബ് എലോർഡിയുമാണ്.
1818ൽ മേരി ഷെല്ലി എഴുതിയ ‘ഫ്രാങ്കൻസ്റ്റൈൻ’ ലോകത്തിൽ രേഖപ്പെടുത്തിയതിൽ വെച്ചേറ്റവും ആദ്യത്തെ സയൻസ് ഫിക്ഷൻ നോവലാണ്. പിന്നീട് ലോകമെങ്ങും എഴുതപ്പെട്ട അനേകം കൃതികൾക്ക് പ്രചോദനമാകുകയും 60ലധികം ഭാഷകളിലേക്ക്മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്തു.
ശവശരീരങ്ങളുടെ അവശിഷ്ടങ്ങൾക്കൊണ്ട ഫ്രാങ്കൻസ്റ്റൈൻ എന്ന ശാസ്ത്രജ്ഞൻ ഒരു മനുഷ്യനെ സൃഷ്ട്ടിക്കാൻ ശ്രമിക്കുകയും സൃഷ്ടിയുടെ അവസാനം അതൊരു ഭീകരരൂപിയായി മാറിയപ്പോൾ ശാസ്ത്രജ്ഞൻ അതിനെ ഉപേക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ കടുത്ത അവഗണനയും ഒറ്റപ്പെടലും നേരിട്ട ഭീകരരൂപി പ്രതികാരദാഹിയായി മാറി ഫ്രാങ്കൻസ്റ്റൈനിന്റെ ജീവിതമൊരു നരകമാക്കി മാറ്റുന്നതാണ് നോവലിന്റെ പ്രമേയം.
ഇതുവരെ 180 ലധികം ചിത്രങ്ങൾ ഫ്രാങ്കൻസ്റ്റെയ്ൻ നോവലിനെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്. എന്നാൽ യൂണിവേഴ്‌സൽ സ്റ്റുഡിയോസിന്റെതായി പ്രധാനമായും 8 ഫ്രാങ്കൻസ്റ്റൈൻ ചിത്രങ്ങളാണ് ഇറങ്ങിയിട്ടുള്ളത്. ബ്രൈഡിന്റെ സംവിധായികയായ മാഗി ജില്ലൻഹാളിന്റെ ആദ്യ സംവിധാന സംരംഭമാണ്. മാത്രമല്ല ക്രിസ്ത്യൻ ബെയിലിന്റെ നായികയായി ക്രിസ്റ്റഫർ നോളന്റെ ഡാർക്ക് നൈറ്റ് എന്ന ചിത്രത്തിൽ മാഗി ജില്ലൻഹാൾ അഭിനയിച്ചിട്ടും ഉണ്ട് എന്നത് ശ്രദ്ധേയമാണ്.
Story Highlights :Two different Frankenstein films from hollywood is set for release
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here