Advertisement

‘വിഴിഞ്ഞം തുറമുഖം പുതിയ യുഗത്തിൻ്റെ പ്രാരംഭം കുറിക്കൽ; LDF സർക്കാരിൻ്റ നിശ്ചയദാർഢ്യം’; മുഖ്യമന്ത്രി

April 30, 2025
2 minutes Read

വിഴിഞ്ഞം തുറമുഖം പുതിയ യുഗത്തിൻ്റെ പ്രാരംഭം കുറിക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിൻ്റെ ദീർഘ വീക്ഷണത്തിൻ്റെയും ഇച്ഛാശക്തിയുടെയും നിശ്ചയദാർഢ്യത്തിൻ്റെയും പ്രതീകമാണ് വിഴിഞ്ഞം പദ്ധതി. എൽഡിഎഫ് സർക്കാരിൻ്റ നിശ്ചയ ദാർഢ്യത്തിലാണ് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കുന്നത്.

രാജ്യത്ത് ഒരു സംസ്ഥാന സർക്കാരിന് ഏറ്റവും കൂടുതൽ നിക്ഷേപമുള്ള തുറമുഖമാണ് വിഴിഞ്ഞം. ട്രയൽറൺ കാലത്ത് തന്നെ 272 കപ്പലുകൾ എത്തി. 5.5 ലക്ഷം കണ്ടെയ്നർ 3 മാസക്കാലത്ത് കൈകാര്യം ചെയ്തുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലോകത്തിൻ്റെ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ജേഡ് സർവീസിൽ വിഴിഞ്ഞം ഉൾപ്പെട്ടു. ട്രയൽ റൺ കാലത്ത് തന്നെ ഈ നേട്ടം കൈവരിക്കാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞത്തെത്തി നിർമാണ പുരോഗതിയും കമ്മിഷനിങ്ങിനുള്ള തയാറെടുപ്പു നേരിട്ട് വിലയിരുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയിൽ 60 ശതമാനം നിക്ഷേപം നടത്തുന്ന സർക്കാരിന് അധികാരമോ ലാഭവിഹിതമോ ഇല്ലാത്ത കരാറാണ് നേരത്തെ ഉണ്ടാക്കിയത്. എന്നാൽ എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയ സപ്ലിമെൻ്ററി കൺസഷൻ കരാറിന്റെ പ്രസക്തിയും മുഖ്യമന്ത്രി പറഞ്ഞു. ഈ കരാർ പ്രകാരം 2034 മുതൽ സർക്കാരിന് വരുമാനം ലഭിച്ചു തുടങ്ങും. മുൻകരാറിൽ 15 കൊല്ലം കഴിഞ്ഞാണ് വരുമാനം ലഭിക്കാൻ വ്യവസ്ഥ ഉണ്ടായിരുന്നത്.

2045ൽ തീർക്കാൻ നിശ്ചയിച്ച തുറമുഖം 2028ൽ തന്നെ പൂർത്തിയാക്കാൻ സപ്ലിമെൻ്ററി കരാറിലൂടെ കഴിഞ്ഞു. തുറമുഖം പൂർണ തോതിൽ എത്തുന്നതോടെ സംസ്ഥാനത്ത് വ്യവസായ വാണിജ്യ വളർച്ച ഉണ്ടാകും. സാമ്പത്തിക വളർച്ചക്ക് ഇത് സഹായമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിൽ 758 പേർക്ക് തൊഴിൽ ലഭിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also: CM Pinarayi Vijayan says Vizhinjam port marks the beginning of new era

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top