‘അടിച്ചമർത്തപ്പെട്ടവന്റെ വികാരം വരികളിലൂടെ അഗ്‌നിയായി ജ്വലിപ്പിക്കുന്നവൻ’ വേടൻ; വനം വകുപ്പിനെതിരെ പി വി ശ്രീനിജിൻ എംഎൽഎ

വേടന്റെ പുലിപല്ല് കേസിൽ വനം വകുപ്പിനെതിരെ പി വി ശ്രീനിജൻ എംഎൽഎ. ശാസ്ത്രീയ തെളിവുകൾ ഇല്ലാതെ കുറ്റം ചുമത്തിയ നടപടി ശരിയല്ല. വേടൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തിരുത്തപ്പെടണമെന്നും എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.
അടിച്ചമർത്തപ്പെട്ടവന്റെ വികാരം വരികളിലൂടെ അഗ്‌നിയായി ജ്വലിപ്പിക്കുന്നവൻ’ – വേടൻ. ഇത്രയേറെ സ്വാധീനിച്ച വരികൾ ഈ അടുത്തകാലത്തൊന്നും കേട്ടിട്ടില്ല. ആ ചെറുപ്പക്കാരൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തിരുത്തപ്പെടണം. എന്നാൽ ശാസ്ത്രീയ തെളിവുകളില്ലാതെ പുലിപ്പല്ല് ധരിച്ചു എന്ന കുറ്റം ചുമത്തി വേടനെതിരെ വനംവകുപ്പ് എടുത്ത നടപടി ശരിയല്ലെന്നും ശ്രീനിജൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
‘അടിച്ചമർത്തപ്പെട്ടവന്റെ വികാരം വരികളിലൂടെ അഗ്‌നിയായി ജ്വലിപ്പിക്കുന്നവൻ’ – വേടൻ
ഇത്രയേറെ സ്വാധീനിച്ച വരികൾ ഈ അടുത്തകാലത്തൊന്നും കേട്ടിട്ടില്ല…ആ ചെറുപ്പക്കാരൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തിരുത്തപ്പെടണം….ശാസ്ത്രീയ തെളിവുകളില്ലാതെ പുലിപ്പല്ല് ധരിച്ചു എന്നകുറ്റം ചുമത്തി വേടനെതിരെ വനം വകുപ്പ് എടുത്ത നടപടി ശരിയല്ല.
Story Highlights : P V Sreenijin MLA Against forest dept.vedan issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here