പാലക്കാട് അബദ്ധത്തിൽ ആസിഡ് കുടിച്ച് അഞ്ചുവയസ്സുകാരൻ ഗുരുതരാവസ്ഥയിൽ

പാലക്കാട് കല്ലടിക്കോട് ആസിഡ് കുടിച്ച അഞ്ചുവയസ്സുകാരൻ ഗുരുതരാവസ്ഥയിൽ. ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകൻ ഫൈസാൻ ആണ് ആസിഡ് കുടിച്ചത്. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു സംഭവം. ശരീരത്തിലെ അരിമ്പാറക്ക് ചികിത്സയ്ക്കായി വീട്ടിൽ കോള കുപ്പിയിൽ ഒഴിച്ചുവെച്ചിരുന്ന ആസിഡാണ് കുട്ടി അബദ്ധത്തിൽ കുടിച്ചത്. കുട്ടിയുടെ വായിലും ചുണ്ടിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കുട്ടിയെ തൃശൂരിലുള്ള ജൂബിലി മിഷൻ ആശുപത്രിയിലേക്ക് ഉടൻ മാറ്റും.
Story Highlights : Five-year-old boy in critical condition after accidentally drinking acid in Palakkad
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here