പുരോഗതിയിലേക്ക് വാതില്‍ തുറന്ന് വിഴിഞ്ഞം; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു – LIVE BLOG

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ രാജ്യത്തിന് സമര്‍പ്പിക്കും. കമ്മിഷനിങ്ങിനായി പ്രധാനമന്ത്രി വിഴിഞ്ഞത്തെത്തി. മദര്‍ഷിപ്പുകള്‍ അടുപ്പിക്കാന്‍ കഴിയുന്ന രാജ്യത്തെ ആദ്യ മദര്‍പോര്‍ട്ടാണ് പ്രധാനമന്ത്രി കമ്മിഷന്‍ ചെയ്യുന്നത്
മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, തലസ്ഥാനത്തുനിന്നുള്ള മന്ത്രിമാര്‍, ഡോ.ശശി തരൂര്‍ എം.പി, അടൂര്‍ പ്രകാശ് എം.പി, എ. എ റഹീം എം.പി, എം വിന്‍സെന്റ് എം.എല്‍.എ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. പ്രതിപക്ഷ നേതാവിനും വേദിയില്‍ കസേരയുണ്ട്. എന്നാല്‍, അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കില്ല.
സ്വാഭാവിക ആഴമുള്ള, ഏതു കാലാവസ്ഥയിലും കപ്പല്‍ അടുപ്പിക്കാവുന്ന കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് പോര്‍ട്ടാണ് വിഴിഞ്ഞത്തേത്. ഡ്രഡ്ജിങ് ഇല്ലാതെ തന്നെ 20 മീറ്റര്‍ വരെ ആഴം നിലനിര്‍ത്താനാകും. അന്താരാഷ്ട്ര കപ്പല്‍ ചാലിലേക്ക് ദൂരം കുറവാണെന്നതും വിഴിഞ്ഞം തുറമുഖത്തിന്റെ സവിശേഷതയാണ്. അദാനി പോര്‍ട്ട് ലിമിറ്റഡാണ് തുറമുഖത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
Story Highlights : Vizhinjam Port commissioning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here