Advertisement

തൃശൂർ പൂരം; പരിചയസമ്പന്നരായ പൊലീസുകാരെ വിന്യസിക്കും, പൂരനഗരിയിൽ രാഷ്ട്രീയ- മത- ജാതി ചിഹ്നങ്ങൾ പ്രദർശിപ്പിക്കാൻ പാടില്ല

1 day ago
Google News 2 minutes Read
pooram

തൃശൂർ പൂരം നിയന്ത്രിക്കാൻ 4000ത്തോളം പൊലീസുകാരെ വിന്യസിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി വി എൻ വാസവനും മന്ത്രി കെ രാജനും മന്ത്രി ആർ ബിന്ദുവും. പൂരം ഭംഗിയായി നടത്താൻ സർക്കാരും ദേവസ്വങ്ങളും ചേർന്ന് മുന്നൊരുക്കങ്ങൾ നടത്തി. നിരവധി യോഗങ്ങൾ പൂരം മികച്ച രീതിയിൽ നടത്താൻ ചേർന്നിരുന്നു. നേരത്തെ എടുത്ത തീരുമാനങ്ങൾ ഫലം കണ്ടുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പൂരനഗരിയിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയോ മത- ജാതി ചിഹ്നങ്ങളോ പ്രദർശിപ്പിക്കാൻ പാടില്ല. ഇത് കർശനമായി ഉറപ്പാക്കും. പൂരനഗരിയിൽ പരിചയസമ്പന്നരായ പൊലീസുകാരെയായിരിക്കും വിന്യസിപ്പിക്കുക. ലഹരി പദാർത്ഥങ്ങളുടെ കടന്നുവരവ് കർശനമായി നിയന്ത്രിക്കും. സ്ഥലത്ത് കെഎസ്‌ആർടിസി കൂടുതൽ സർവീസുകൾ നടത്തും. ട്രെയിനുകൾ തൃശൂരിൽ നിർത്തും. പൂരം ദിവസം നാഷണൽ ഹൈവേ നിർമ്മാണ പ്രവർത്തികൾ നിർത്തി വെക്കാൻ ആവശ്യപ്പെടുമെന്നും മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.

Read Also: കോഴിക്കോട് മെഡിക്കൽ കോളജിലെ ഷോർട്ട് സർക്യൂട്ട്; മറ്റ് ആശുപത്രികളിലേക്ക് മാറ്റിയ രോഗികൾക്ക് ചികിത്സ നിഷേധിച്ചാൽ ഇടപെടൽ ഉണ്ടാകും, മന്ത്രി വീണാ ജോർജ്

സഹായിക്കാൻ ആരുടെയും ആംബുലൻസുകൾ പൂരനഗരിയിലേക്ക് വരേണ്ടതില്ല. ഡിഎംഓയുടെ സർട്ടിഫിക്കറ്റ് പതിപ്പിച്ച ആംബുലൻസുകൾ മാത്രമേ പൂരത്തിനിടെ കടത്തി വിടുകയുള്ളൂ. അല്ലാത്ത ആംബുലൻസുകൾ ഒന്നും അനുവദിക്കില്ലെന്ന് മന്ത്രി കെ രാജന്റെ ഒളിയമ്പ്.

കഴിഞ്ഞ തവണത്തെതിനേക്കാൾ കൂടുതൽ ആളുകളെയാണ് ഇത്തവണ പൂരം കാണാനായി പ്രതീക്ഷിക്കുന്നത്. രാത്രി പൂരങ്ങളിൽ ബാരിക്കേട് ഉപയോഗിച്ച് ആളുകളെ തടയില്ല. സ്വരാജ് റൗണ്ടിൽ ഇറങ്ങി നിന്ന് വെടിക്കെട്ട് മിഴിവോടെ കാണാൻ സാധിക്കും. 18000 ആളുകൾക്ക് വെടിക്കെട്ട് കാണാനാകും ഇതിനായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയതായും മന്ത്രി കെ രാജൻ വിശദമാക്കി.

അതേസമയം, എത്തിച്ചേരുന്ന ലക്ഷക്കണക്കിന് പൂരാപ്രേമികൾക്ക് ആസ്വദിച്ച് മടങ്ങി പോകാൻ കഴിയുന്ന സാഹചര്യമാണ് ഒരുക്കുന്നത്. ഒരു തർക്കത്തിനും ഉള്ള സ്കോപ്പ് ഇത്തവണ ഉണ്ടാകില്ല. മുഖ്യമന്ത്രി എന്റെ കേരളം പരിപാടികളിലാണ്. അദ്ദേഹം എത്തുമോ എന്നറിയില്ലെന്നും ഞങ്ങൾ മൂന്ന് പേരും മുഴുവൻ സമയവും പൂരനഗരിയിൽ ഉണ്ടാകുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. നാളെയാണ് സാമ്പിൾ വെടിക്കെട്ട്. ലോകമലയാളികൾ കാത്തിരിക്കുന്ന തൃശൂർ പൂരം ആറിനും.

Story Highlights : Thrissur Pooram; political, religious and caste symbols should not be displayed in Pooranagari

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here