പൂഞ്ചില്‍ പാക് പൗരന്‍ പിടിയിൽ; കസ്റ്റഡിയിൽ എടുത്തത് നിയന്ത്രണ രേഖയ്ക്ക് സമീപം

ജമ്മു കശ്മീരിലെ പൂഞ്ച് നിയന്ത്രണ രേഖയിലേക്ക് നുഴഞ്ഞു കയറാൻശ്രമിച്ച പാകിസ്താൻ പൗരനെ ഇന്ത്യൻ സൈന്യം പിടികൂടി. 20 വയസ്സ് പ്രായമുള്ളതായി കരുതപ്പെടുന്ന നുഴഞ്ഞുകയറ്റക്കാരനെ ഇന്ത്യൻ പ്രദേശത്തേക്ക് പ്രവേശിച്ച ഉടൻ കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. സമാനമായി ഇന്ത്യൻ പ്രദേശത്തേക്ക് കടന്ന മറ്റൊരു പാകിസ്താൻ പൗരനെ അതിർത്തി സുരക്ഷാ സേന (ബിഎസ്‌എഫ്) കസ്റ്റഡിയിലെടുത്തതിന് ഒരു ദിവസത്തിന് ശേഷമാണ് ഇത് വീണ്ടും ആവർത്തിച്ചിരിക്കുന്നത്.
ഇന്ത്യ പാക് സംഘർഷ സാഹചര്യം തുടർന്നതിനിടെ പാകിസ്താനെതിരെ ചോദ്യങ്ങളുമായി ഐക്യരാഷ്ട്രസഭ രംഗത്തെത്തി. ആക്രമണത്തിൽ ലക്ഷ്കർ ഇ തൊയ്ബക്ക് ബന്ധമുണ്ടോ എന്ന് യു .എൻ ചോദിച്ചു. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി യോഗത്തിലാണ് പാകിസ്താനെതിരെ ചോദ്യങ്ങൾ ഉയർന്നത്. ആക്രമണത്തിൽ ലക്ഷ്കർ ഇ തെയ്ബക്ക് ബന്ധമുണ്ടോയെന്ന് ചോദിച്ച ഐക്യരാഷ്ട്രസഭ, പാകിസ്താൻ മിസൈൽ പരീക്ഷണം നടത്തിയതിൽ ആശങ്ക പ്രകടിപ്പിച്ചു. ഭീകരർ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടതെന്നാണ് യു എൻ നിരീഷണം.
Read Also: ‘ഒരു കോടി രൂപ തരണം, ഇല്ലെങ്കില്‍ കൊല്ലും’; മുഹമ്മദ് ഷമിയ്ക്ക് വധഭീഷണി
പാകിസ്താന്റെ അഭ്യർത്ഥന പ്രകാരമായിരുന്നു ഇന്ത്യ – പാക് സംഘർഷ സാഹചര്യം ഐക്യരാഷ്ട്രസഭ രക്ഷാസമിതി ചർച്ച ചെയ്തത്. സൈനിക നടപടി പരിഹാരമല്ലെന്നും ഇരു രാജ്യങ്ങളും സമ്യപനം പാലിക്കണമെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.
സാധാരണക്കാരെ ലക്ഷ്യംവെക്കുന്ന ആക്രമണങ്ങളെ അംഗീകരിക്കാൻ കഴിയില്ല ഇന്ത്യയും പാകിസ്താനുമായുള്ള ബന്ധം വഷളായി പോകുന്നതിൽ വേദനയുണ്ടെന്നും അന്റോണിയോ ഗുട്ടറസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് അമേരിക്ക ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. ഇന്ത്യ ഭീകരതയ്ക്കെതിരെ നിലകൊള്ളണം എന്നും ആ ശ്രമങ്ങളെ പിന്തുണയ്ക്കാൻ യുഎസ് സാധ്യമായതെല്ലാം ചെയ്യുമെന്നും യുഎസ് പ്രതിനിധിസഭാ സ്പീക്കർ മൈക്ക് ജോൺസൺ വ്യക്തമാക്കി.
Story Highlights : Pakistani intruder arrested near Line of Control in J-K’s Poonch sector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here