‘പേവിഷബാധയ്ക്കെതിരായ വാക്സിന് പൂര്‍ണമായും ഫലപ്രദം’; സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധരുടെ സ്വതന്ത്ര സമിതി

പേവിഷബാധയ്ക്കെതിരായ വാക്സിന് പൂര്‍ണമായും ഫലപ്രദമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധരുടെ സ്വതന്ത്ര സമിതിയുടെ റിപ്പോര്‍ട്ട്. വാക്സിന്റെ ഫലപ്രാപ്തിയെ സംശയിക്കേണ്ടെന്ന് പഠനത്തിന് നേതൃത്വം നല്കിയ ഡോക്ടര്‍ എസ് ചിന്ത ട്വന്റിഫോറിനോട് പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ 2022ല്‍ നിയോഗിച്ച സ്വതന്ത്ര സമിതിയുടെതാണ് പഠന റിപ്പോര്‍ട്ട്. 2023 – 24 കാലഘട്ടത്തിലാണ് പഠനം നടത്തിയത്. വാക്സിന് സ്വീകരിച്ച 150 പേരില്‍ ആന്റിബോഡി സാനിധ്യം പഠിച്ചു. അഞ്ച് വര്‍ഷത്തിനിടെ വാക്സിന് എടുത്ത എല്ലാവരിലും ആന്റിബോഡി സാനിധ്യം കണ്ടെത്തി. വാക്സിന് എടുത്ത 20 വര്‍ഷം വരെ മനുഷ്യരില്‍ ആന്റിബോഡി കണ്ടെത്തി. വാക്സിന് സ്വീകരിച്ച് 5 മുതല്‍ 20 വര്‍ഷം വരെ ആയവരില്‍ 93 % ആന്റിബോഡി സാനിധ്യം കണ്ടെത്തി.
വാക്സിന് എടുത്തവരില്‍ ആന്റിബോഡി ടൈറ്റര്‍ എത്രത്തോളമുണ്ട് എന്നുള്ളൊരു പഠനമാണ് ഞങ്ങള്‍ നടത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന് വിഭാഗത്തിലെ ഡോക്ടര്‍മാരും മൃഗസംരക്ഷണ വകുപ്പിലെ ശാസ്ത്രജ്ഞന്മാരും ചേര്‍ന്ന് സംയുക്തമായാണ് പഠനം നടത്തിയത്. റാബിസ് വാക്സിന്റെ സ്റ്റോറേജുമായി ബന്ധപ്പെട്ടൊക്കെ ഇത്രയും ഫോക്കസ് കൊടുക്കേണ്ട കാര്യമില്ല. കാരണം ഇത് താരതമ്യേന ഹീറ്റ് സ്റ്റേബിളായിട്ടുള്ള വാക്സിനാണ് – ഡോക്ടര്‍ എസ് ചിന്ത പറഞ്ഞു. കുട്ടികള്‍ക്ക് പ്രീ വാക്സിനേഷന് നല്‍കുന്നത് ആലോചിക്കണമെന്നും നായ്ക്കളുടെ കടി ഏല്ക്കുന്നതിന് മുന്‍പ് പ്രീ-വാക്സിനെടുക്കുന്നത് സര്‍ക്കാര്‍ ആലോചിക്കണമെന്നും ഡോ. ചിന്ത വ്യക്തമാക്കി.
Story Highlights : The report of an expert committee appointed by the state government states that the vaccine against rabies is completely effective
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here