Advertisement

‘ആഘോഷം’ – അമൽ കെ ജോബിയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം നടത്തി

1 day ago
Google News 2 minutes Read

സി.എൻ. ഗ്ലോബൽ മൂവിസിൻ്റെ ബാനറിൽ അമൽ.കെ.ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആഘോഷം. മെയ് ആറ് ചൊവ്വാഴ്ച്ച ഈ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം ചെയ്തു.

ഡോ.ലിസ്റ്റി.കെ. ഫെർണാണ്ടസ്സും,ഡോ. പ്രിൻസ് പ്രോക്സി ഓസ്ട്രിയായും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കാംബസിൻ്റെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. കാംബസ്സിൻ്റെ രസച്ചരടുകൾ കോർത്തിണക്കു മ്പോൾത്തന്നെ അപ്രതീക്ഷിതമായ ചില വഴിത്തിരിവുകളും ഈ ചിത്രം സമ്മാനിക്കുന്നുണ്ട്.

നരേൻ, ജെയ്‌സ് ജോസ്, വിജയ രാഘവൻ, അജു വർഗീസ്, ജോണി ആന്റണി, ബോബി കുര്യൻ, ഷാജു ശ്രീധർ, റോണി ഡേവിഡ് രാജ്, ശ്രീകാന്ത് മുരളി, ശ്രീജിത്ത്‌ രവി, കോട്ടയം രമേശ്‌, സ്മിനു സിജോ തുടങ്ങി വൻ താര നിര തന്നെ അണിനിരക്കുന്ന ഈ ചിത്രത്തിൽ ഒട്ടേറെ സോഷ്യൽ മീഡിയ താരങ്ങളും വേഷമിടുന്നുണ്ട്.

കഥ – ഡോ. ലിസ്സി.കെ.ഫെർണാണ്ടസ്. ഛായാഗ്രഹണം – റോജോ തോമസ്. സംഗീത സംവിധാനം സ്റ്റീഫൻ ദേവസി, എഡിറ്റിംഗ് – -ഡോൺമാക്സ്, പ്രൊജക്റ്റ്‌ ഡിസൈനർ ടൈറ്റസ് ജോൺ, പ്രൊഡക്ഷൻകൺട്രോളർ നന്ദു പൊതുവാൾ, അസോസിയേറ്റ് ഡയറക്ടർ അമൽദേവ് കെ ആർ, കലാ സംവിധാനം രജീഷ് കെ സൂര്യ, ‘കോസ്റ്റ്യും – ഡിസൈൻ -ബബിഷ കെ രാജേന്ദ്രൻ, മേക്കപ്പ് മാളൂസ് കെപി, സ്റ്റിൽസ് ജെയ്സൺ ഫോട്ടോ – ലാൻ്റ് മീഡിയ ഡിസൈൻസ് പ്രമേഷ് പ്രഭാകർ. മെയ് ഇരുപത്തിയെട്ടു മുതൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ട് ആരംഭിക്കുന്നു.

Story Highlights :‘Aaghosham’ – Title of Amal K Joby’s new film unveiled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here