വ്യത്യസ്തമായൊരു പോലീസ് സ്റ്റോറി “നോബഡി” ഉടൻ തീയറ്ററുകളിൽ

ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ എന്ന ടാഗ് ലൈനോടെ പ്രേക്ഷകരുടെ മുന്നിലെത്തുകയാണ് “നോബഡി” എന്ന ചിത്രം. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിനു വേണ്ടി ഡോ. മനോജ് ഗോവിന്ദൻ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സെൻസർ കഴിഞ്ഞു. ഉടൻ ചിത്രം തീയേറ്ററിലെത്തും.
ലെന, രാഹുൽ മാധവ്, കൈലാഷ്, സന്തോഷ് കീഴാറ്റൂർ, സുരേഷ് കൃഷ്ണ, ഇർഷാദ് അലി,കേതകി നാരായൺ, തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന “നോബഡി ” എന്ന ചിത്രത്തിന് U/ A സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു .വ്യത്യസ്തമായൊരു പോലീസ് സ്റ്റോറി അവതരിപ്പിക്കുന്ന ഒരു സൈക്കോ ത്രില്ലർ ചിത്രമാണ് “നോബഡി”. ലെനയുടെയും രാഹുൽ മാധവിന്റെയും അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങൾ ആയിരിക്കും ഈ ചിത്രത്തിലേതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. മനോജ് ഗോവിന്ദനും ഈ ചിത്രത്തിലൊരു കഥാപാത്രമായി എത്തുന്നു.

കോ. ഡയറക്ടർമാർ -അനീൽ ദേവ്, തിയോഫിൻ, അരുൺ നിശ്ചൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – രാമസ്വാമി നാരായണ സ്വാമി, ഷിനോജ് പി.കെ,ക്യാമറ -ജിസ്ബിൻ സെബാസ്റ്റ്യൻ, എഡിറ്റിംഗ്- കപിൽ കൃഷ്ണ,രചന -മനോജ് ഗോവിന്ദൻ, തിയോഫിൻ പയസ്, അബ്ദുൽ റഷീദ്.
Story Highlights : ‘Nobody’ in theaters soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here