Advertisement

പാകിസ്താന് സാമ്പത്തിക സഹായം നൽകരുത്; ഐഎംഎഫ് വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു

22 hours ago
2 minutes Read

പാകിസ്താന് സാന്പത്തിക സഹായം നൽകരുതെന്ന് ഇന്ത്യ. ഐഎംഎഫ് വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. സാമ്പത്തിക സഹായം പാകിസ്താൻ ഭീകരവാദത്തിന് ഉപയോഗിക്കുന്നുവെന്ന് ആരോപണം. പാകിസ്താന് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള 7 ബില്യൺ ബെയ്ൽഔട്ട് പാക്കേജിന്റെ അടുത്ത ഗഡുവായി 10,000 കോടി രൂപ അനുവദിക്കുന്നതിനായി ഐഎംഎഫിന്റെ ഡയറക്ടർ ബോഡി യോഗം ചേർന്നത്.

ഈ യോഗത്തിലാണ് ഇന്ത്യ ശക്തമായി എതിർപ്പ് ഉന്നയിച്ചത്. ഈ പണം ഐഎംഎഫിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചല്ല പാകിസ്താൻ ചിലവഴിക്കുന്നതെന്നും ഒരു കാരണവശാലും പണം അനുവദിക്കരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യ അടുത്തിടെ നടത്തിയ സൈനിക ആക്രമണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

ഇന്ന് വാഷിങ്ടണിൽ ചേർന്ന യോഗത്തിലായിരുന്നു ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്. പാകിസ്ഥാന് നൽകുന്ന പണം കൃത്യമായി വിനിയോഗിക്കപ്പെടുന്നില്ലെന്നും വലിയ അഴിമതികൾ പദ്ധതി നിർവഹണത്തിൽ നടക്കുന്നുവെന്നും ഇന്ത്യ കുറ്റപ്പെടുത്തി.

Story Highlights : India abstains from voting on IMF bailout for Pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top