Advertisement

സ്‌കൂളുകളിലെ അനധികൃത PTA ഫണ്ട് പണപ്പിരിവ്; പരാതി ലഭിച്ചാൽ കർശന നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

10 hours ago
2 minutes Read

സ്‌കൂളുകളിലെ അനധികൃത പിടിഎ ഫണ്ട് പണപ്പിരിവിനെതിരെ മന്ത്രി വി ശിവൻകുട്ടി. പരാതി ലഭിച്ചാൽ കർശന നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. സർക്കാർ നിർദ്ദേശിക്കുന്ന രീതിയിൽ അല്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകളുടെ പി ടി എ കമ്മിറ്റികൾക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

സർക്കാർ പിടിഎകൾക്ക് എതിരല്ല. എന്നാൽ പിടിഎയുടെ അമിതാധികാര പ്രയോഗം സംബന്ധിച്ച് സർക്കാരിന് നിരവധി പരാതികൾ ലഭിച്ചു. കുട്ടികളുടെ മേൽ പണത്തിന്റെ ഭാരം അടിച്ചു ഏൽപ്പിക്കരുതെന്ന് മന്ത്രി നിർദേശിച്ചു. ഒരു തരത്തിലുള്ള വിട്ടു വീഴ്ചയും ഉണ്ടാകില്ലെന്നും എല്ലാ സ്‌കൂളുകളിലും പരിശോധന നടത്താൻ നിർദേശം നൽകിയെന്ന് മന്ത്രി പറഞ്ഞു.

Read Also: താമരശേരി ഷഹബാസ് കൊലക്കേസ് ; കുറ്റാരോപിതരായ ആറ് വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി പരീക്ഷാ ഫലം തടഞ്ഞുവച്ചു

ഫലപ്രഖ്യാപനത്തിന് മുൻപേ പല അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലും പ്രവേശനം നടക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. അൺ എയ്ഡഡ് സ്കൂളുകളുടെ പ്രവേശനത്തിനും മാനദണ്ഡങ്ങൾ ബാധകം. 60 ശതമാനം സീറ്റുകളുടെ അടിസ്ഥാനത്തിൽ പ്രവേശനം നടത്തണം. ഇതിന് വിരുദ്ധമായി പ്രവേശനം നടത്തിയാൽ നടപടിയെടുക്കാൻ അധികാരം ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Story Highlights : Minister V Sivankutty against illegal PTA fund collection in schools

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top