‘സൈന്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു, ഒരു തരത്തിലും ഭിന്നിപ്പിൻ്റെ സ്വരം ഉണ്ടായിക്കൂട’: എ കെ ആൻ്റണി

സൈന്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് മുൻ പ്രതിരോധവകുപ്പ് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണി.. ഒരു തരത്തിലും ഭിന്നിപ്പിൻ്റെ സ്വരം ഉണ്ടായിക്കൂട. സൈന്യത്തിന്റെ നടപടികളെ കുറിച്ച് ചർച്ച വേണ്ട. പഹൽഗാമിൽ ക്രൂരമായി കൊല്ലപ്പെട്ട 26 രക്തസാക്ഷികളോടും കുടുംബത്തോടും ഇന്ത്യൻ സൈന്യം നീതി പുലർത്തി.
ഭീകരർക്കെതിരായുള്ള ഏത് നടപടിക്കും രാജ്യം ഒറ്റക്കെട്ടായി നിൽക്കുകയാണ്. അതിനാൽ തന്നെ ഭീകരതയ്ക്കെതിരെ സർക്കാർ നടത്തുന്നഎല്ലാ ശ്രമങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നടത്തുന്നത് യുദ്ധമല്ല, ഭീകരർക്കെതിരായുള്ള നടപടിയാണെന്ന് എ കെ ആന്റണി പറഞ്ഞു. രാജ്യം ഒറ്റകെട്ടായി നിൽക്കേണ്ട സമയത്ത് ഒരു വിവാദങ്ങൾക്കും സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെറുപ്പക്കാർക്ക് കൂടുതൽ ഉത്തരവാദിത്വം ഹൈക്കമാൻഡ് നൽകി. ചെറുപ്പക്കാരിൽ ഹൈക്കമാൻഡിന് വിശ്വാസമുണ്ട്. ആ വിശ്വാസ്യതയ്ക്കനുസരിച്ച് അവർക്ക് പ്രവർത്തിക്കാൻ കഴിയട്ടെയെന്നും എ കെ ആന്റണി വ്യക്തമാക്കി.
കേരളത്തിലെ ജനങ്ങൾ മെച്ചപ്പെട്ട സർക്കാർ ആഗ്രഹിക്കുന്നുവെന്ന് പി.സി വിഷ്ണുനാഥ് പറഞ്ഞു. എല്ലാവരോടും ചേർന്ന് പ്രവർത്തിക്കും. ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : A K Antony support on inidan army attack against pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here