Advertisement

ആണവ ഭീഷണി ഉയർത്തുന്നതിൽ നിന്ന് പാകിസ്താൻ പിന്മാറി; ആണവായുധ പ്രയോഗം പരിഗണനയിൽ ഇല്ലെന്ന് പാക് മന്ത്രി

1 day ago
Google News 1 minute Read

ആണവ ഭീഷണി ഉയർത്തുന്നതിൽ നിന്ന് പാകിസ്താൻ പിന്മാറി. ആണവായുധ പ്രയോഗം പരിഗണനയിൽ ഇല്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യയ്‌ക്കെതിരായ സൈനിക നടപടിയെത്തുടർന്ന് നാഷണൽ കമാൻഡ് അതോറിറ്റിയുടെ യോഗം തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. നാഷണൽ കമാൻഡ് അതോറിറ്റിയുടെ ഒരു മീറ്റിംഗും നടന്നിട്ടില്ല, അത്തരമൊരു മീറ്റിംഗും ഷെഡ്യൂൾ ചെയ്തിട്ടില്ല. ഇന്ത്യ ഇവിടെ നിർത്തുകയാണെങ്കിൽ പാകിസ്താൻ ആക്രമണം നിർത്തുന്നതിനെക്കുറിച്ച് ആലോചിക്കും എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ശനിയാഴ്ച പുലർച്ചെ നടത്തിയ സൈനിക നടപടിയെത്തുടർന്ന് ആണവായുധങ്ങൾ കൈകാര്യം ചെയ്യുന്ന ഉന്നത സമിതിയുടെ യോഗം വിളിച്ചതായി പാകിസ്താൻ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഉടനടിയുള്ള ആണവ ഭീഷണിയെക്കുറിച്ചുള്ള ആശങ്കകൾ പാകിസ്താൻ തള്ളി. അത് “വളരെ വിദൂര സാധ്യത” ആണെന്ന് പാക് മന്ത്രി പറഞ്ഞു. നമ്മൾ ഉടനടി അതിനെക്കുറിച്ച് ചർച്ച ചെയ്യരുത്. അന്തരീക്ഷം തണുക്കുമെന്ന് ഞാന്‍ കരുതുന്നു. നാഷണല്‍ കമാന്‍ഡ് അതോറിറ്റിയുടെ ഒരു യോഗവും നടന്നിട്ടില്ല, അത്തരമൊരു യോഗം ഷെഡ്യൂള്‍ ചെയ്തിട്ടുമില്ല- മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.

ഇതിനിടെ, ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. സംയുക്ത സേനാ മേധാവിയും സേനാ തലവന്‍മാരും യോഗത്തില്‍ പങ്കെടുത്തു.

Story Highlights : pakistan denies nuclear meeting india strikes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here