വടകരയില്‍ കാറും ട്രാവലറും കൂട്ടിയിടിച്ചു; കാറിലുണ്ടായിരുന്ന 4 പേര്‍ മരിച്ചു

കോഴിക്കോട് വടകര മൂരാട് പാലത്തിന് സമീപം ദേശീയ പാതയില്‍ ട്രാവലര്‍ വാനും കാറും കൂട്ടിയിടിച്ച് നാല് മരണം.കാര്‍ യാത്രക്കാരായ ന്യൂ മാഹി സ്വദേശിനി റോജ, പുന്നോല്‍ സ്വദേശിനി ജയവല്ലി, അഴിയൂര്‍ സ്വദേശിനി രഞ്ജി, മാഹി സ്വദേശി ഷിഗിന്‍ ലാല്‍ എന്നിവരാണ് മരിച്ചത്.കാറിലുണ്ടായിരുന്ന ഒരാളെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റൊരാളെ വടകരയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ട്രാവലറില്‍ ഉണ്ടായിരുന്ന 9 പേര്‍ക്ക് നിസാര പരുക്കേറ്റു. അഴിയൂരില്‍ നിന്ന് കോഴിക്കോട് കോവൂരിലെ വിവാഹ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്.കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ ട്രാവലറുമായി കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്ന കാര്‍, വെട്ടി പൊളിച്ചാണ് ആളുകളെ പുറത്തെത്തിച്ചത്.
Story Highlights : Car accident in Vatakara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here