കൊല്ലത്ത് 14 കാരനെ കാണാനില്ലെന്ന് പരാതി; ചുവപ്പ് ബാഗുമായി പോകുന്ന ദൃശ്യങ്ങൾ പൊലീസിന്

കൊല്ലത്ത് പതിനാലുകാരനെ കാണാനില്ലെന്ന് പരാതി. ചിതറ വളവ്‌പച്ച സ്വദേശി ജിത്ത് എസ് പണിക്കരുടെ മകൻ അഭയ്‌യെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. ട്യൂഷന് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്.
വൈകിട്ടാണ് കുട്ടിയെ കാണാൻ ഇല്ലെന്ന വിവരം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് വീട്ടുകാർ ചിതറ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ചുവപ്പ് ബാഗുമായി കുട്ടി പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
Story Highlights : 14-Year-Old Boy Missing in Kollam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here