Advertisement

അച്ഛനും അമ്മയും ക്ഷമിക്കണമെന്ന് കുറിപ്പ്; തൃത്താലയില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

1 day ago
Google News 1 minute Read

പാലക്കാട് തൃത്താലയില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃത്താല തച്ചറംകുന്ന് കിഴക്കേപുരക്കല്‍ ഗോപിക (21) ആണ് മരിച്ചത്.
വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജനല്‍ കമ്പിയില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹം.

മുറിയില്‍ നിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. അച്ഛനും അമ്മയും ക്ഷമിക്കണം എന്ന് മാത്രമാണ് കുറിപ്പില്‍ ഉള്ളതെന്ന് തൃത്താല പൊലീസ് വ്യക്തമാക്കി. പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ വച്ച് പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി. മരണകാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

Story Highlights : Girl found dead in Thrithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here