Advertisement

ജോലി സ്ഥലത്ത് അമിത സമ്മര്‍ദവും തളര്‍ച്ചയുമോ? ഇക്കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചുനോക്കൂ

15 hours ago
3 minutes Read
tips for supporting mental health at work

ജോലി സ്ഥലത്തെ അമിത സമ്മര്‍ദം പലവിധ മാനസിക പ്രശ്‌നങ്ങള്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും വഴിവച്ചേക്കാം. ചില സമയത്ത് വിഷലിപ്തമായ ഓഫിസ് അന്തരീക്ഷത്തില്‍ നിന്ന് മാറി നില്‍കുക മാത്രമായിരിക്കും ഏക പരിഹാരം. എന്നാല്‍ ചിലപ്പോള്‍ ഓഫിസ് അന്തരീക്ഷം സമാധാനപരമെങ്കിലും ജോലിയുടെ സ്വഭാവം മൂലവും ചില ദിവസം കൂടുതല്‍ ജോലി വരുന്നതിനാലും ആകെപ്പാടെ ഒരു മടുപ്പ് അനുഭവപ്പെട്ടേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ മനസും ശരീരവും തളരാതെ, സമ്മര്‍ദം നമ്മെ മുഴുവനായി കീഴ്‌പ്പെടുത്താതെ എങ്ങനെ ജോലി തീര്‍ക്കാമെന്നതിന് കുറച്ച് ടിപ്‌സ് പരിശോധിക്കാം. ( tips for supporting mental health at work)

  1. ലോ ബ്രെയിന്‍ ലിസ്റ്റ്

നമ്മുടെ ബുദ്ധിശക്തിയേയും കഴിവിനേയും വെല്ലുവിളിക്കുന്ന ജോലികള്‍ തുടര്‍ച്ചയായി മണിക്കൂറുകളോളം ചെയ്തുകൊണ്ടിരിക്കുന്നത് നമ്മെ ഒരു ‘ബേണ്‍ ഔട്ട്’ അവസ്ഥയില്‍ കൊണ്ടുചെന്നെത്തിക്കും. നിരന്തരം പ്രയാസമേറിയ ജോലികള്‍ ചെയ്തുകൊണ്ടിരിക്കാതെ അതിനിടയില്‍ ഒരു ലോ ബ്രെയിന്‍ ടാസ്‌കുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി അത് ചെയ്യുക. ഈ ലിസ്റ്റില്‍ നമ്മുടെ അധികം ശ്രദ്ധയോ ബുദ്ധിയോ ആവശ്യമില്ലാത്ത ഫയല്‍ ബാക് അപ്പ് ചെയ്യുക, പഴയ ഫയല്‍സ് ഡിലീറ്റ് ചെയ്യുക, ബ്രൗസ് ചെയ്യുക തുടങ്ങിയ കൊച്ചുകൊച്ച് ടാസ്‌കുകളാണ് ഉള്‍പ്പെടുത്തേണ്ടത്.

  1. സോഫ്റ്റ് ലാന്‍ഡിംഗ്

നിങ്ങള്‍ക്ക് മടുക്കുന്നതിന്റെ പരമാവധി മടുത്ത്, തലവേദനിച്ച്, ഇനിയൊന്നിനും വയ്യ എന്ന അവസ്ഥയിലെത്തുമ്പോഴല്ല ജോലി നിര്‍ത്തേണ്ടത്. മടുക്കുന്നുവെന്ന് തോന്നിത്തുടങ്ങുമ്പോള്‍ തന്നെ പയ്യെ ഓരോ ജോലികളായി അവസാനിപ്പിച്ച് ബാക്കി നാളേക്ക് പ്ലാന്‍ ചെയ്ത് അത് കൃത്യമായി എഴുതിവച്ച്, നിങ്ങളുടെ ഇരിപ്പിടം വൃത്തിയാക്കി വച്ച് മസ്തിഷ്‌കം പടിപടിയായി വേണം ‘സ്വിച്ച് ഓഫ്’ ചെയ്യാന്‍.

Read Also: ‘ട്രംപിന്റേത് അവഹേളനതുല്യമായ പരാമര്‍ശങ്ങള്‍, ചോദ്യങ്ങള്‍ക്ക് കേന്ദ്രം മറുപടി പറയണം; ജോൺ ബ്രിട്ടാസ് എം പി

  1. ഗ്രാറ്റിറ്റിയൂഡ് ജേണല്‍

നിങ്ങളെ ഓഫിസില്‍ അന്നേ ദിവസം അല്ലെങ്കില്‍ അന്നേ ആഴ്ച സഹായിച്ച സഹപ്രവര്‍ത്തകര്‍, ഓഫിസ് അന്തരീക്ഷത്തിന്റെ മേന്മകള്‍, ഓഫിസിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ മുതലായവ ഒരു നോട്ട്ബുക്കില്‍ എഴുതാന്‍ ശ്രമിക്കാം. ഇത് ജോലി ചെയ്യാന്‍ ഒരു പുത്തനുണര്‍വ് നല്‍കും.

  1. കൃത്യമായ വിശ്രമം

വിശ്രമിക്കാതെ ജോലി ചെയ്യുന്നത് നമ്മുടെ പ്രൊഡക്ടിവിറ്റി കൂട്ടുകയല്ല. മറിച്ച് അത് വല്ലാതെ കുറയ്ക്കുകയാണ്. എത്ര മണിക്കൂറുകള്‍ കൂടുമ്പോള്‍ എത്ര മിനിറ്റ് വിശ്രമിക്കണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ച് കൃത്യമായ ഇടവേളകളില്‍ വിശ്രമിക്കാം. ഈ സമയത്ത് പാട്ടുകേള്‍ക്കുകയോ, ഒന്ന് നടക്കാന്‍ പോകുകയോ, പവര്‍ നാപ്പെടുക്കുകയോ ചെയ്യാം. വിശ്രമവേളകളില്‍ ഫോണ്‍ ഉപയോഗിക്കുന്നത് സ്‌ട്രെസ് വര്‍ധിപ്പിക്കുകയേയുള്ളൂ.

  1. ജോലി ചെയ്യുന്നയിടം വൃത്തിയായി സൂക്ഷിക്കുക

ഒറ്റ നോട്ടത്തില്‍ മടുപ്പ് തോന്നുന്ന രീതിയില്‍ പേപ്പറുകളും ചാര്‍ജിംഗ് കേബിളുകളും ഭക്ഷണസാധനങ്ങളും മറ്റും ഓഫിസ് ടേബിളില്‍ വലിച്ചുവാരിയിട്ടാല്‍ അന്നത്തെ ദിവസത്തെ മൂഡ് മുഴുവന്‍ പോകുമെന്നത് സംശയമില്ലാത്ത കാര്യമാണ്. നോട്ട്ബുക്കുകളും ഇലക്ട്രോണിക് ഡിവൈസുകളും പേനയും കുടിവെള്ളത്തിനുള്ള കുപ്പിയും മറ്റും കൃത്യമായി, ഭംഗിയായി അടുക്കി വച്ച ശേഷം ജോലി ചെയ്യാന്‍ തുടങ്ങാം.

Story Highlights : tips for supporting mental health at work

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top