Advertisement

‘ട്രംപിന്റേത് അവഹേളനതുല്യമായ പരാമര്‍ശങ്ങള്‍, ചോദ്യങ്ങള്‍ക്ക് കേന്ദ്രം മറുപടി പറയണം; ജോൺ ബ്രിട്ടാസ് എം പി

9 hours ago
2 minutes Read
john brittas mp

1972 ലെ സിംല കരാറിന്റെ അന്തസത്തയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള പ്രചാരണങ്ങളും പ്രഖ്യാപനങ്ങളും ഒരു സ്വതന്ത്ര രാജ്യത്തിനും ഒരിക്കലും ദഹിക്കുന്നതല്ല. അവഹേളനത്തിന് തുല്യമായ പരാമർശങ്ങളാണ് അമേരിക്കൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് ജോൺ ബ്രിട്ടാസ് എം പി വ്യക്തമാക്കി. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ല. ഏതാനും സൈനിക ഉദ്യോഗസ്ഥന്മാരെയോ വിദേശകാര്യ സെക്രെട്ടറിയേയോ മാത്രം പത്രസമ്മേളനത്തിലേക്ക് കടത്തിവിട്ട് രാഷ്ട്രീയ നേതൃത്വത്തിന്റെ കൈകഴുകാൻ കഴിയില്ല. രാഷ്ട്രീയ നേത്യത്വമാണ് പ്രധാനപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കേണ്ടത്. അതിനുള്ള വേദി പാർലമെന്റാണെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കാൻ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല. പ്രധാനമന്ത്രി രാഷ്ട്രീയ പാർട്ടികളെ വിളിക്കണം അഭിസംബോധന ചെയ്യണം പാർലമെന്റ് വിളിച്ച് ചേർക്കണം. സംഘർഷത്തിൽ നമുക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ച് ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ നടുക്കുന്നതാണ്. സർവ്വകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുക എന്ന് പറയുന്നത് കേവലപരമായിട്ടുള്ള ഒരു മര്യാദയാണ്. കഴിഞ്ഞ രണ്ട് യോഗങ്ങളിലും അതുണ്ടായില്ല. പാർലമെന്റിൽ പ്രത്യേക സമ്മേളനവും ഉണ്ടാകണം ജോൺ ബ്രിട്ടാസ് എംപി കൂട്ടിച്ചേർത്തു.

വെടി നിർത്തൽ പ്രഖ്യാപിച്ചത് നല്ല കാര്യമാണ് ഈ പശ്ചാത്തലത്തിൽ പാർലമെന്റ് സെഷൻ വിളിച്ചുചേർക്കേണ്ടത് അനിവാര്യമാണ്. കാശ്മീർ വിഷയം അന്താരാഷ്ട്ര വൽക്കരിക്കപ്പെട്ടു എന്നുള്ള സൂചനകൾ വ്യക്തമാണ്. ഇത് സംബന്ധിച്ച് ഒരുപാട് പുകമറയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : ‘Trump’s remarks are insulting, the Centre should answer the questions; John Brittas MP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top