Advertisement

വി.ആർ. കൃഷ്ണനെഴുത്തച്ഛനെയും ഉന്നമിട്ട് ബിജെപി; അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും

9 hours ago
2 minutes Read

കോൺഗ്രസ് അധ്യക്ഷനായിരുന്ന ചേറ്റൂർ ശങ്കരൻ നായരെ ഏറ്റെടുക്കാൻ ശ്രമിക്കുന്നതിനു പിന്നാലെ സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന വി.ആർ. കൃഷ്ണനെഴുത്തച്ഛനെയും ഉന്നമിട്ട് ബിജെപി. വി.ആറിന്റെ 21-ാം ചരമവാർഷികദിനമായ ഇന്ന് ബിജെപിയും കോൺഗ്രസും അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. അവണിശ്ശേരിയിലെ വീട്ടിലാണ് ഇരുകൂട്ടരുടെയും പരിപാടി നടത്തുക.

കോൺഗ്രസിന്റെ പരിപാടി വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. ബിജെപി പരിപാടി ശോഭാ സുരേന്ദ്രനാണ് ഉദ്ഘാടനം ചെയ്യുക. കഴിഞ്ഞ് ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് സുരേഷ് ​ഗോപി അദേഹത്തിന്റെ വീട്ടിലെത്തി പുഷ്പാർച്ചന നടത്തിയിരുന്നു. അദേഹത്തിന്റെ കുടുംബാം​ഗങ്ങളിൽ ചിലർ ബിജെപിയിൽ ചേരുകയും ചെയ്തിരുന്നു.

Read Also: ‘ഇന്ത്യാ-പാക് വെടിനിർത്തലിന് പിന്നിലെ ഉപാധികൾ വ്യക്തമാക്കണം’; കെ.സി.വേണുഗോപാൽ

സമൂഹിക ഉന്നമനത്തിനായി പ്രവര്‍ത്തിച്ച വ്യക്തിയാണ് വിആര്‍ കൃഷ്ണനെഴുത്തച്ഛന്‍. അദേഹത്തിന്റെ സംഭാവന പരിഗണിച്ചുകൊണ്ടാണ് അനുസ്മരണ പരിപാടി നടത്തുന്നതെന്ന് ബിജെപി പറയുന്നു. ബിജെപി ആദ്യമായാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യസമരസേനാനി എന്ന വിശേഷണം മാത്രമാണ് ഇതു സംബന്ധിച്ച ബിജെപി നോട്ടീസിലുള്ളത്.

Story Highlights : BJP and congress VR Krishnan Ezhuthachan commemoration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top