Advertisement

‘ഇന്ത്യാ-പാക് വെടിനിർത്തലിന് പിന്നിലെ ഉപാധികൾ വ്യക്തമാക്കണം’; കെ.സി.വേണുഗോപാൽ

20 hours ago
2 minutes Read

ഇന്ത്യാ-പാക് വെടിനിർത്തലിന് പിന്നിലെ ഉപാധികൾ വ്യക്തമാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. എന്തെല്ലാം ഉപാധികളുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തിയതെന്നും പഹൽഗാമിൽ കൂട്ടക്കൊല നടത്തിയ ഭീകരരെ എന്തുചെയ്തു എന്നത് ഉൾപ്പെടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. പാർലമെൻറ് വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കണെമന്നും കെ.സി വേണുഗോപാൽ ട്വന്റിഫോറിനോട് പറഞ്ഞു.

നിരവധി ചോദ്യങ്ങളുണ്ടെങ്കിലും എല്ലാം ‌ചോദിക്കുന്നില്ലെന്ന് കെ സി വേണു​ഗോപാൽ പറഞ്ഞു. സൈന്യത്തിന്റെ ആത്മവീര്യം കെടാതിരിക്കാനാണ്
ചില ചോദ്യങ്ങൾ വേണ്ടെന്ന് വെക്കുന്നതെ അദേഹം വ്യക്തമാക്കി.ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ സർക്കാർ തയാറാകണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു.

Read Also: ഇന്ത്യാ-പാക് അതിർത്തികൾ ശാന്തമാകുന്നു; ജമ്മു കശ്മീരിലെ അതിർത്തി മേഖലകളൊഴിച്ചുള്ള സ്കൂളുകൾ ഇന്ന് തുറക്കും

പ്രത്യേക പാർലമെന്റ് സമ്മേളനം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കോൺഗ്രസ് കത്തയച്ചിരുന്നു. സർവകക്ഷി യോഗവും പ്രത്യേക പാർലമെന്റ് സമ്മേളനവും വിളിക്കണമെന്നായിരുന്നു ആവശ്യം. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, വെടിനിർത്തൽ ധാരണ എന്നിവ സംബന്ധിച്ച് ചർച്ച നടത്തണമെന്നാണ് ആവശ്യപ്പെട്ടായിരുന്നു കത്തയച്ചിരുന്നത്. മൂന്നാം കക്ഷി മധ്യസ്ഥതയ്ക്ക് വാതിലുകൾ തുറന്നിട്ടോ, സിംല കരാർ റദ്ദാക്കിയോ തുടങ്ങിയ ചോദ്യങ്ങൾ ഉയർത്തി കോൺ​ഗ്രസ് വിമർശനവുമായി രം​ഗത്തെത്തിയിരുന്നു.

Story Highlights : Conditions behind the India-Pakistan ceasefire should be clarified says K.C. Venugopal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top