Advertisement

‘രണ്ടാം നിര നേതാക്കളെ ശക്തമായി പങ്കാളിയാക്കും, സംസ്ഥാന നേതൃത്വത്തിൽ വീണ്ടും മാറ്റങ്ങൾക്ക് സാധ്യത’; കെ.സി.വേണുഗോപാൽ

14 hours ago
2 minutes Read

നേതൃത്വമാറ്റത്തിന് പിന്നാലെ കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ വീണ്ടും അഴിച്ചുപണി ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടിയിൽ എവിടെയൊക്കെയാണോ ഊർജസ്വലമായ മാറ്റങ്ങൾ ആവശ്യമായത്, അവിടെയെല്ലാം മാറ്റം വരുത്താനാണ് ഹൈക്കമാൻഡിന്റെ നീക്കം – അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

“ഇപ്പോൾ വന്നവർ മാത്രമല്ല കേരളത്തിലെ നേതൃത്വം. ഊർജം പ്രസരിപ്പിക്കുന്ന, പ്രവർത്തനക്ഷമതയുള്ള രണ്ടാം നിര നേതാക്കളെയും പാർട്ടി നേതൃത്വത്തിൽ ശക്തമായി പങ്കാളിയാക്കും. കൂടുതൽ വൈവിദ്ധ്യവും പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കാനാണ് മാറ്റങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നത്”- കെ.സി. വേണുഗോപാൽ പറഞ്ഞു.

അതേസമയം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുൾപ്പെടെയുള്ള പുതിയ ഭാരവാഹികൾ ഇന്ന് ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ട് നാല് മണിക്ക് എഐസിസി ആസ്ഥാനത്താണ് കൂടിക്കാഴ്ച. ആസന്നമായ തെരഞ്ഞെടുപ്പുകൾ സഹ ഭാരവാഹികളെ തീരുമനിക്കൽ തുടങ്ങിയവ വിഷയമാകും. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

Story Highlights : More Changes Likely in Kerala Congress Leadership,K C Venugopal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top