Advertisement

‘ഇന്ത്യ പാക് സംഘർഷം നടക്കുമ്പോൾ ജമാഅത്തെ ഇസ്ലാമിയുമായുമായി സഹകരിച്ചു, ലഫ് കേണൽ പദവി റദ്ദാക്കണം’; മോഹൻലാലിനെതിരെ ആർഎസ്എസ് മുഖപത്രം

7 hours ago
1 minute Read

മോഹൻലാലിനെതിരെ വീണ്ടും ആർഎസ്എസ് മുഖപത്രം ഓർഗനൈസർ. ‘ഗൾഫ് മാധ്യമ’ത്തിന്റെ പരിപാടിയിൽ പങ്കെടുത്തതിൽ വിമർശനം. ഇന്ത്യ പാക് സംഘർഷം നടക്കുമ്പോൾ ജമാഅത്തെ ഇസ്ലാമിയുമായുമായി നടൻ സഹകരിച്ചു. ലഫ് കേണൽ പദവി റദ്ദാക്കണം. പണം കിട്ടിയാൽ പാകിസ്താനിലും പരിപാടിക്ക് പോകുമോ? വിവാദം ആയതിനെത്തുടർന്ന് ലേഖനം പിൻവലിച്ചു. ഓർഗനൈസർ വെബ്സൈറ്റിൽ നിന്ന് ലേഖനം പിൻവലിച്ചു. ഷാർജ എക്സ്പോയുമായി ബന്ധപ്പെട്ടാണ് മോഹൻലാൽ പരിപാടിയിൽ പങ്കെടുത്തത്.

മോഹന്‍ലാല്‍ വെറുമൊരു നടന്‍ മാത്രമല്ല, ഇന്ത്യയുടെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ എന്ന ഓണററി പദവി വഹിക്കുന്ന വ്യക്തിയാണ്. യാഥാസ്ഥിതിക നിലപാടുകള്‍ക്കും സിനിമയോടുള്ള എതിര്‍പ്പിനും പേരുകേട്ട ജമാഅത്തെ ഇസ്ലാമി, ഇതുവരെ ഒരു സിനിമാ നടനെയും ആദരിച്ചിട്ടില്ല. ഇത് കേവലം ഒരു കലാകാരനെന്ന നിലയില്‍ മാത്രമല്ല, ഒരു പ്രത്യേക അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള തന്ത്രപരമായ നീക്കമായിട്ടാണ് മോഹന്‍ലാലിനെ ക്ഷണിച്ചതെന്ന സംശയം ഉയര്‍ത്തുന്നു. സാമ്പത്തിക പ്രോത്സാഹനങ്ങള്‍ ലഭിച്ചാല്‍ പാകിസ്താനിൽ നിന്നും സമാനമായ അംഗീകാരം അദ്ദേഹം സ്വീകരിക്കുമോ എന്ന് പോലും ചോദ്യങ്ങള്‍ ഉയരുന്നതായി ലേഖനം സൂചിപ്പിക്കുന്നു.

സാമൂഹ്യ സംഘടനയാണെന്ന് ജമാഅത്തെ ഇസ്ലാമി അവകാശപ്പെടുന്നുണ്ടെങ്കിലും, ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തോട് യഥാര്‍ത്ഥ പ്രതിബദ്ധത കാണാനാകില്ല. മാത്രമല്ല ഇവരുടെ പ്രതിഷേധങ്ങളില്‍ വിദേശ ഭീകരരെ മഹത്വവത്കരിക്കുന്നു. ഇത് അവരുടെ യഥാര്‍ത്ഥ ഉദ്ദേശങ്ങളെക്കുറിച്ച്‌ ആശങ്കപ്പെടുത്തുന്നുണ്ട്. രാജ്യത്തിന്റെ ഇപ്പോഴത്തെ സാഹചര്യവും, ഇന്ത്യന്‍ സൈന്യത്തിലെ മോഹന്‍ലാലിന്റെ പദവിയും കണക്കിലെടുക്കുമ്ബോള്‍ , ഈ സംഭവം അനുചിതമാണെന്ന് പലരും വിശ്വസിക്കുന്നു. മോഹന്‍ലാലിന്റെ ഓണററി സൈനിക പദവി പിന്‍വലിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ടെന്നും ലേഖനത്തില്‍ സൂചിപ്പിക്കുന്നു.

Story Highlights : organiser strongly criticizes mohanlal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top