Advertisement

‘സുധാകരൻ പങ്കെടുക്കാത്തത് വ്യക്തിപരമായ അസൗകര്യങ്ങളെ തുടർന്ന്; തിരഞ്ഞെടുപ്പിന് പ്രാധാന്യം നല്‍കി UDF ശക്തമായി മുന്നോട്ടുപോകും’; സണ്ണി ജോസഫ്

May 13, 2025
2 minutes Read

വരുന്ന തെരഞ്ഞെടുപ്പ് UDF നെ ശക്തിപ്പെടുത്തുന്നതിനുള്ള പരിപാടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. സംഘടനയെ ശക്തിപ്പെടുത്തി മുന്നോട്ടു പോകാനുള്ള നിർദ്ദേശങ്ങൾ ലഭിച്ചു. സുധാകരൻ പങ്കെടുക്കാത്തത് വ്യക്തിപരമായ അസൗകര്യങ്ങളെ തുടർന്ന്.

പുനസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടി തലത്തില്‍ ആലോചിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ പങ്കെടുത്തതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുളള നേതാക്കളുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചുവെന്നും സംഘടനയെ ശക്തിപ്പെടുത്താനായിരുന്നു നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്‍ഡ് യോഗത്തില്‍ പങ്കെടുക്കാനാന്‍ അസൗകര്യമുണ്ടെന്ന് കെ സുധാകരന്‍ നേരത്തെ അറിയിച്ചിരുന്നെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണെന്നും പുതിയ കെപിസിസി നേതൃത്വം മികച്ച ടീമാണെന്നും കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പറഞ്ഞു. ഈ ഊര്‍ജ്ജം കൈവിടരുതെന്നും അവര്‍ പറഞ്ഞു. യുവാക്കളും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന നല്ല ടീമാണ് പുതിയ കെപിസിസി നേതൃത്വമെന്നും യുഡിഎഫിനെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് പറഞ്ഞു.

Story Highlights : Sunny joseph udf will work together for election result

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top