പാകിസ്താനിൽ ആണവ ചോർച്ചയില്ലെന്ന് രാജ്യാന്തര ആണവോർജ ഏജൻസി; സോഷ്യൽ മീഡിയ പ്രചാരണങ്ങൾ തള്ളി

പാകിസ്താനിൽ ആണവ ചോർച്ചയില്ലെന്ന് സ്ഥിരീകരിച്ച് രാജ്യാന്തര ആണവോർജ ഏജൻസി.
ചോർച്ചയുണ്ടെന്ന സോഷ്യൽ മീഡിയ പ്രചാരണം ഐ.എ.ഇ.എ. തള്ളി. ഇന്ത്യൻ ആക്രമണത്തിൽ ആണവ നിലയം തകർന്നെന്നായിരുന്നു പ്രചാരണം.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്താന്റെ ആണവസംഭരണ കേന്ദ്രമായ കിരാന കുന്നുകളിൽ ആണവ ചോർച്ചയുണ്ടെന്നതായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ച അഭ്യൂഹം. എന്നാൽ പാകിസ്താന്റെ പ്രധാനപ്പെട്ട സൈനിക മേഖലയായ കിരാന കുന്നുകൾ ആക്രമിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
പാകിസ്താന്റെ പ്രധാനപ്പെട്ട സൈനിക മേഖലയിലൊന്നാണ് കിരാന ഹില്‍സ്. 10 ഭൂഗര്‍ഭ ആണവായുധ ടണലുകള്‍ ഇവിടെയുണ്ടെന്നാണ് കരുതപ്പെടുന്നത്. കുഷബ് ആണവ കോംപ്ലക്സില്‍ നിന്നും 75 കിലോമീറ്റര്‍ ദൂരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന നാല് ഹെവി വാട്ടർ റിയാക്ടറുകൾ ഇവിടെയുണ്ട്. ഇവിടെ നിന്നും കറുത്ത പുക ഉയരുന്ന ദൃശ്യങ്ങള്‍ സഹിതമാണ് സമൂഹ മാധ്യങ്ങളിലെ ഒരു പ്രചരണം.
Story Highlights : IAEA: No radiation leak or release from any nuclear facility in Pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here