Advertisement

ശ്രീനാഥ് ഭാസിയുടെ ‘കള്ളൻ’ ഒഫീഷ്യൽ ട്രെയിലർ പുറത്ത്

8 hours ago
Google News 2 minutes Read

ശ്രീനാഥ് ഭാസി, പ്രതാപ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത “വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളൻ”എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.മെയ് മുപ്പതിന് മൂവി സോൺ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വിനു ശ്രീധർ തിയേറ്ററിലെത്തിക്കുന്ന ഈ ചിത്രത്തിൽ സുധീഷ്, കോട്ടയം നസീർ, ടിനി ടോം, ശ്രീകുമാർ, എ കെ വിജുബാൽ, ശ്രീലക്ഷ്മി ശ്രീകുമാർ, വനിത കൃഷ്ണചന്ദ്രൻ, ബേബി നന്ദന തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.

Read Also: കിളിമാനൂരിൽ വേടന്റെ പരിപാടിക്കിടെ സംഘർഷം; ഒരാൾ അറസ്റ്റിൽ

തേയോസ് ക്രിയേഷൻസിന്റെ ബാനറിൽ അജി ജോൺ പുത്തൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബി നിർവഹിക്കുന്നു.
കലവൂർ രവികുമാറാണ് ചിത്രത്തിന്റെ തിരക്കഥ സംഭാഷണം. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു. കുടുംബ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കലവൂർ രവികുമാറിന്റെ തികച്ചും വ്യത്യസ്തമായ പ്രമേയത്തിൽ, കുട്ടികൾക്കും, കുടുംബങ്ങൾക്കും ഒരേപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ഫാസിൽ മുഹമ്മദ് ഈ ചിത്രം അവതരിപ്പിക്കുന്നത്.

Story Highlights : Srinath Bhasi’s ‘Kallan’ official trailer is out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here