ഓപ്പറേഷന്‍ സിന്ദൂര്‍: വിദേശത്തേക്ക് അയക്കുന്ന സംഘത്തിന്റെ വിശദവിവരം ഇന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടേക്കും

തീവ്രവാദത്തിനെതിരായുള്ള ഇന്ത്യയുടെ നയം വ്യക്തമാക്കുന്നതിനായി വിദേശത്തേക്ക് അയക്കുന്ന സംഘത്തിന്റെ വിശദമായ വിവരം കേന്ദ്രസര്‍ക്കാര്‍ ഇന്ന് പുറത്തുവിട്ടേക്കും. ഈ മാസം 22നാണ് സംഘം പര്യടനം നടത്തുക. അമേരിക്ക – യുകെ പര്യടനം നടത്തുന്ന സംഘത്തെ ഡോ ശശി തരൂര്‍ എംപി നയിക്കും.
കേന്ദ്ര മന്ത്രി കിരണ്‍ റിജു ,കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. വിദേശ പര്യടന സംഘത്തില്‍ സിപിഐഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസും ഉണ്ട്. അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെ തുറന്നുകാട്ടാനാണ് ഇന്ത്യന്‍ നീക്കം. 5 മുതല്‍ 6 എംപിമാര്‍ അടങ്ങുന്ന സംഘത്തെയാണ് യുഎസ്, യുകെ, ദക്ഷിണാഫ്രിക്ക, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അയക്കുക. പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു ആണ് സംഘത്തെ ഏകോപിപ്പിക്കുന്നത്.
Read Also: ജി സുധാകരന്റെ വിവാദ പ്രസംഗം: പൊലീസ് ഇന്ന് തുടര്‍നടപടികളിലേക്ക് കടക്കും; മൊഴി രേഖപ്പെടുത്തിയേക്കും
ഇതിനകം എംപിമാര്‍ക്ക് ക്ഷണക്കത്തും അയച്ചിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിനെ പറ്റിയും ഇന്ത്യയുടെ നിലപാടിനെ പറ്റിയും സംഘം വിദേശ പ്രതിനിധികളെ അറിയിക്കും. പാകിസ്താന്‍ ഭീകരത വളര്‍ത്തുന്ന രാജ്യമാണ്, എന്തുകൊണ്ട് ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയ്ക്ക് വേണ്ടി വന്നു, പഹല്‍ഗാം ഭീകരാക്രമണമാണ് ഇന്ത്യയുടെ പ്രത്യാക്രമണത്തിന് വഴിയൊരുക്കിയചത്, ഇത്തരം ആക്രമണങ്ങള്‍ പാകിസ്താന്റെ ഭാഗത്തു നിന്ന് ഉണ്ടായാല്‍ തിരിച്ചടി തീര്‍ച്ചയായും ഉണ്ടാകും തുടങ്ങിയ കാര്യങ്ങളായിരിക്കും ഇന്ത്യന്‍ പ്രതിനിധി സംഘം ലോക രാഷ്ട്രങ്ങളെ ധരിപ്പിക്കുക.
അതേസമയം, ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ നിന്ന് മൂന്ന് ഭീകരരെ സൈന്യം കഴിഞ്ഞദിവസം പിടികൂടിയിരുന്നു. 2020 മുതല്‍ ലഷ്‌കര്‍ ഇ തയിബയുടെ ഓവര്‍ ഗ്രൗണ്ട് വര്‍ക്കേഴ്‌സ് ആയി പ്രവര്‍ത്തിക്കുന്നവരാണ് പിടിയിലായത്. ഭീകരരുടെ കയ്യില്‍ നിന്നും പിസ്റ്റലും, ഗ്രനേഡും കണ്ടെടുത്തു.
Story Highlights : India to mount diplomatic offensive on Pak; further details to reveal today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here