Advertisement

”ഡി ബ്രൂയിന്‍ നിനക്ക് ഇവിടെ ഒരിടമുണ്ട്, ഇതുവരെയുള്ള കരിയറിന് അഭിനന്ദനങ്ങള്‍”; കെവിന്‍ ഡി ബ്രൂയിനെ ലിവര്‍പൂളിലേക്ക് ക്ഷണിച്ച് മുഹമ്മദ് സല

8 hours ago
2 minutes Read
Mohamed Salah and Kevin De Bruyne

ദീര്‍ഘകാലം കളിച്ച ക്ലബ്ബ് ആയ മാഞ്ചസ്റ്റര്‍ സിറ്റി വിടാനൊരുങ്ങുന്ന ബെല്‍ജിയം താരം കെവിന്‍ ഡി ബ്രൂയിനെ തന്റെ ക്ലബ്ബ് ആയ ലിവര്‍പൂളിലേക്ക് ക്ഷണിച്ച് ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സല. ഒരു വിഡീയോ അഭിമുഖത്തിലാണ് അദ്ദേഹം ഡി ബ്രൂയിനെ പ്രശംസിക്കുകയും ഒപ്പം സ്വന്തം ക്ലബ്ബിലേക്ക് ക്ഷണിക്കുകയും ചെയ്തത്. സിറ്റിക്കായി മിഡ്ഫീല്‍ഡില്‍ തിളങ്ങുന്ന കെവിന്‍ ഡി ബ്രൂയിന്‍ ഏറെ നാളായി ക്ലബ്ബ് മാറണമെന്ന് ആഗ്രഹിക്കുകയാണ്. 2025 ന് ശേഷം പുതിയൊരു സീസണായി തങ്ങള്‍ തയ്യാറെടുക്കുകയാണെന്നും മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്ഥാനമൊഴിയുന്ന മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡി ബ്രൂയിന് ലിവര്‍പൂള്‍ ടീമില്‍ ഇടം നല്‍കുമെന്നും മുഹമ്മദ് സല തമാശ രൂപേണെയാണ് ഇന്റര്‍വ്യൂവില്‍ പറയുന്നത്. എന്നാല്‍ ഇംഗ്ലീഷ് ഫുട്‌ബോളിന് ഡി ബ്രൂയിന്‍ നല്‍കിയ സംഭാവനകളെ സല വലിയ രീതിയില്‍ പ്രശംസിക്കുന്നുണ്ട്. ”അദ്ദേഹത്തിന്റെ കരിയറിന് അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സിറ്റിയില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു, ലീഗിനായി അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. ഞാന്‍ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഞങ്ങളില്‍ അദ്ദേഹത്തിനായി ഒരു ഇടമുണ്ട്.”-സല പറഞ്ഞു.

തന്റെ നിലവിലെ കരാര്‍ അവസാനിച്ചാല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായി വേര്‍പിരിയുമെന്ന് 33-കാരനായ ബെല്‍ജിയന്‍ താരം നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇംഗ്ലീഷ് ക്ലബ്ബുകളോടൊപ്പം തന്നെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബുകളും സീരി എ ടീമായ നാപോളിയും കെവിന്‍ ഡിബ്രൂയിനോട് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടായിരുന്നെങ്കിലും താരം ഇക്കാര്യം സ്ഥരീരികരിച്ചിട്ടില്ല.

Story Highlights: Mohamed Salah invites Kevin De Bruyne to Join Liverpool

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top