Advertisement

‘മുസ്ലീം സമുദായത്തിന്റെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റം’; വഖഫ് ഭേദഗതി നിയമത്തെ എതിര്‍ത്ത് കേരളം സുപ്രിംകോടതിയില്‍

13 hours ago
2 minutes Read
sc

വഖഫ് ഭേദഗതി നിയമത്തെ ശക്തമായി എതിര്‍ത്ത് കേരളം സുപ്രിംകോടതിയില്‍. നിയമം ചോദ്യംചെയ്തുള്ള ഹര്‍ജികളില്‍ കക്ഷി ചേരാന്‍ കേരളം സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കി. കേരളത്തിലടക്കം മുസ്ലീം സമുദായത്തിന്റെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റമാണ് ഭേദഗതി നിയമമെന്ന് അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. മുസ്ലീം ന്യൂനപക്ഷത്തിന്റെ ആശങ്ക വസ്തുതാപരം. നിയമത്തിലെ പല വ്യവസ്ഥകളും അന്യായം. വ്യവസ്ഥകളുടെ ഭരണഘടനപരമായ സാധുത തന്നെ സംശയകരമെന്നും സംസ്ഥാനം വ്യക്തമാക്കുന്നു.

കേരളത്തില്‍ വലിയൊരു ശതമാനം മുസ്ലീങ്ങളുണ്ട്, അവര്‍ക്ക് സ്വന്തമായി വഖഫ്, വഖഫ് സ്വത്തുക്കളുണ്ട്. നിലവിലെ ഭേദഗതി നിയമം നടപ്പിലാക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ഉള്‍പ്പെടെയുള്ള അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുമെന്ന് അവര്‍ക്ക് യഥാര്‍ത്ഥ ആശങ്കയുണ്ട്. നിയമം നടപ്പാക്കുന്നത് വഖഫിന്റെയും വഖഫ് സ്വത്തുക്കളുടെയും സ്വഭാവത്തിലും പദവിയിലും മാറ്റം വരുത്തുമെന്നും അവര്‍ ആകുലപ്പെടുന്നു. കേരളത്തിലെ മുസ്ലീം ന്യൂനപക്ഷത്തിന്റെ ഈ ആശങ്കകളില്‍ കഴമ്പുണ്ടെന്നാണ് കരുതുന്നത് – സംസ്ഥാനം ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

Story Highlights : Kerala moves Supreme Court to oppose Waqf Amendment Act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top