10 ലക്ഷത്തിലേറെ സ്കോളർഷിപ്പോടെ യുകെ പഠനം; സാൽവെ മരിയയുടെ സ്പോട്ട് അഡ്മിഷൻ

യുകെയിലെ ബെൽഫാസ്റ്റിലുള്ള പ്രശസ്തമായ ക്വീൻസ് യൂണിവേഴ്സിറ്റിയുടെ സ്പോട്ട് അഡ്മിഷൻ സാൽവെ മരിയയുടെ കൊച്ചി ഓഫീസിൽ മെയ് 21ന് നടക്കുന്നു. ലോക റാങ്കിങ്ങിൽ 206-ാം സ്ഥാനത്തുള്ള ക്വീൻസ് യൂണിവേഴ്സിറ്റിയുടെ അധികൃതരെ നേരിട്ട് കാണാനും കൺസൾട്ടേഷനും വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും. അന്ന് അഡ്മിഷൻ എടുക്കുന്നവർക്ക് 10 ലക്ഷത്തിലധികം രൂപയുടെ സ്കോളർഷിപ്പുകൾ നേടാനും സുവർണാവസരവുമുണ്ട്. കൂടാതെ ഓൺലൈനായും കൺസൾട്ടേഷൻ ഉറപ്പാക്കാം. സ്പോട്ട് അഡ്മിഷനെക്കുറിച്ച് കൂടുതൽ അറിയാൻ 6235 789 789 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഏറ്റവും നിലവാരമുള്ള അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റികളിൽ പലതും യുകെയിലായതുകൊണ്ട് തന്നെ വിദ്യാർത്ഥികളുടെ ഇഷ്ട ഇടമാണ് യുകെ. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ചില സർവ്വകലാശാലകളും കോളേജുകളും നിലനിൽക്കുന്നത് യുകെയിലാണ്. അത്രയും ശക്തമായ പാരമ്പര്യത്തിൽ നിന്ന് വരുന്ന യുകെയിലെ വിദ്യാഭ്യാസ സംവിധാനങ്ങൾ ലോകത്തെവിടെയും ഏറെ വിലകല്പിക്കപെടുന്നു.
മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ക്വാളിറ്റി അഷ്വറൻസ് ഏജൻസികൾ യുകെയിലെ സർവ്വകലാശാലകളുടെയും കോളേജുകളുടെയും വിദ്യാഭ്യാസ നിലവാരം പതിവായി വിലയിരുത്തും. മാത്രമല്ല ഓഡിറ്റുകളിലൂടെയും സബ്ജക്ട് റിവ്യൂകളിലൂടെയും യൂണിവേഴ്‌സിറ്റി പ്രകടനങ്ങൾ പരിശോധിച്ച് മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇതുകൊണ്ട് തന്നെ മികച്ച പ്രകടനത്തിനും ഗവേഷണത്തിനും യുകെ പറ്റിയ സ്ഥലമാണ്.
Story Highlights : Salve Maria spot admission for UK studies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here