ഇനി പെരുമഴക്കാലം; ഇന്ന് മുന്നറിയിപ്പ് സൈറൺ മുഴങ്ങും; നാളെ രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ ഇന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് സൈറൺ നൽകും. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് മൂന്ന് മണിക്ക് മുന്നറിയിപ്പ് നൽകുക. സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യത. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം. ശരാശരിയെക്കാൾ അധികം മഴ ഇത്തവണ കേരളത്തിൽ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ മുതൽ 26 വരെ വിവിധ ജില്ലകളിൽ അതിതീവ്രമഴ മുന്നറിയിപ്പ്.
Read Also: കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളില്‍ വിള്ളല്‍
രണ്ടു മൂന്നു ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം പ്രതീക്ഷിക്കാം. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണം. ശരാശരിയെക്കാൾ അധികം മഴ ഇത്തവണ കേരളത്തിൽ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ. തെക്കൻ അറബിക്കടൽ, മാലിദ്വീപ്, കന്യാകുമാരി മേഖല, ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവയുടെ ശേഷിക്കുന്ന ഭാഗങ്ങളിൽ കാലവർഷം വ്യാപിച്ചു കഴിഞ്ഞു.
Story Highlights : Heavy Rain alert declared in Kerala red alert in two district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here