NGO യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ നിന്ന് മന്ത്രി സജി ചെറിയാനെ ഒഴിവാക്കി

എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ നിന്ന് മന്ത്രി സജി ചെറിയാനെ ഒഴിവാക്കി. പ്രതിനിധി സമ്മേളനത്തിലോ തുടർന്നുള്ള പരിപാടികളിലോ സജി ചെറിയാന് ക്ഷണമില്ല. ജില്ലയിൽ നിന്നുള്ള മന്ത്രിയെ ഒഴിവാക്കിയതിൽ സിപിഐഎമ്മിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തി ഉയർന്നിട്ടുണ്ട്. യൂണിയന്റെ 62-ാമത് സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ ഞായർ മുതലാണ് സമ്മേളനം ആരംഭിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ. എന്നാൽ സജി ചെറിയാനെ ഒഴിവാക്കിയതല്ല എന്നാണ് യൂണിയൻ ഭാരവാഹികളുടെ വിശദീകരണം. സമ്മേളനത്തിന് മുന്നോടിയായി ഉള്ള പരിപാടിയിൽ ജി സുധാകരനെ ഉദ്ഘാടകനാക്കിയിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടറി ആർ നാസറിനെ അനുകൂലിക്കുന്നവരാണ് സ്വാഗതസംഘം ഭാരവാഹികൾ. സിപിഐഎമ്മിലെ വിഭാഗീയതയാണ് മന്ത്രി സജി ചെറിയാനെ സമ്മേളനത്തിൽ ക്ഷണിക്കാത്തതെന്ന് ആരോപണം ഉയരുന്നുണ്ട്.
Story Highlights : Minister Saji Cherian excluded from NGO Union state conference
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here